എൽബിഎസ്സിൽ അക്രമം: വിദ്യാർത്ഥികൾക്കെതിരെ കേസ്സ്

സ്വന്തം ലേഖകൻ

കാസർകോട് : ഹോസ്റ്റൽ ജീവനക്കാരെ മുറിയിൽ പൂട്ടിയിടുകയും സ്ഫോടക വസ്തുക്കളെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത 17 വിദ്യാർത്ഥികൾക്കെതിരെ കോളേജ് പ്രിൻസിപ്പാളിന്റെ പരാതിയിൽ ആദൂർ പോലീസ് കേസെടുത്തു. പൊവ്വൽ എൽബിഎസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലാണ് വിദ്യാർത്ഥികൾ കോളേജ് ജീവനക്കാരെ പൂട്ടിയിടുകയും, ഭീകരാന്തരീക്ഷമുണ്ടാക്കുകയും ചെയ്തത്.

ജൂൺ 13-ന് സന്ധ്യയ്ക്ക് 6 മണിക്കാണ് സംഭവം. മെൻസ് ഹോസ്റ്റലിൽ അന്തേവാസികളല്ലാത്തവർ കയറിയത് ചോദ്യം ചെയ്ത കോളേജ് ജീവനക്കാരായ നിഷാന്ത് അഗസ്റ്റിൻ, അരുൺ എസ് മാത്യു എന്നിവരെയാണ് പതിനേഴംഗ സംഘം മുറിയിൽ പൂട്ടിയിട്ടത്. എൽബിഎസ് കോളേജിലെ റസിഡന്റ് ട്യൂട്ടറാണ് നിഷാന്ത് അഗസ്റ്റിൻ, അരുൺ എസ് മാത്യു ഹോണററി റസിഡന്റ് ട്യൂട്ടറാണ്.

ഹോസ്റ്റിലിൽ അക്രമം നടത്തിയവർക്കെതിരെ കോളേജ് പ്രിൻസിപ്പാൾ മുഹമ്മദ് ഷെക്കൂർ നൽകിയ പരാതിയിൽ വിദ്യാർത്ഥികളായ മുബഷീർ ഇബ്രാഹിം, വൈഷ്ണവ് എസ്, അനന്തു പവിത്രൻ, മൃദുൽകൃഷ്ണ സി.എസ്. അനസ് പി.കെ., ഫർഹാൻ എം. അൻസാരി, ആക്വിൽ പി., കെ. അക്ഷയ് കുമാർ, ഫർസത്തുള്ള അബ്ദുള്ള പി., അൻജാസ് ഏ.എസ്, ഗോപീകൃഷ്ണൻ എം.സി., ആദിൽ ആസിർ ഏ.ആർ, ശ്രീഹരി സി. ദാസ്, അവിനാസ്.കെ., ബർട്ടിൻ കുര്യാക്കോസ്, മുഹമ്മദ് ഷക്കീൽ, സാരംഗ് സത്യദാസ് എന്നിവർക്കെതിരെയാണ് ആദൂർ പോലീസ് കേസെടുത്തത്.

LatestDaily

Read Previous

കള്ളപ്പണ മാഫിയ ബന്ധം: സിപിഎം 4 പേരെ പുറത്താക്കി

Read Next

ക്യാമറ കണ്ണ് തുറന്നു, ഹെൽമറ്റ് വ്യാപാരികൾക്ക് ചാകര