5 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കാസർകോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മദ്രസ്സ  വിദ്യാര്‍ഥികളായ അഞ്ചു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കർണ്ണാടക സ്വദേശിയായ അധ്യാപകനെതിരെ കേസ്. കർണ്ണാടക സ്വദേശിയായ അബ്ദുൾ ഹമീദിനെതിരെയാണ് 58, ആദൂര്‍ പൊലീസ് പോക്സോക്കുറ്റം ചുമത്തി കേസെടുത്തത്. പ്രതി പൊലീസ് കസ്റ്റഡിയിലാണ്. പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മദ്രസ്സ അധ്യാപകനാണ് അബ്ദുൾ ഹമീദ്.

സ്‌കൂളില്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടികള്‍ പീഡനവിവരം പുറത്തുവിട്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അബ്ദുൾ ഹമീദിനെതിരെ കേസെടുത്തത്. മജിസ്ത്രേട്ടിന് മുന്നിൽ പെൺകുട്ടികൾ മൊഴി മാറ്റിപ്പറഞ്ഞതിനെത്തുടർന്ന് കേസ്സിൽ വിശദമായ അന്വേഷണം നടക്കുകയാണ്. മൊഴിമാറ്റത്തിന് പിന്നിൽ ബാഹ്യ സമ്മർദ്ദമുണ്ടെന്ന് സംശയമുയർന്നിട്ടുണ്ട്.

Read Previous

ബിജിത എവിടെ; ഉത്തരം കിട്ടാതെ പോലീസ്

Read Next

ലൈംഗിക പീഡനക്കേസ്സ് പ്രതിക്ക് ലീഗ് സംരക്ഷണം