പതിനേഴുകാരൻ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ

വെള്ളരിക്കുണ്ട്: വിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു. മാലോം ദർഘാസ് എടക്കാനം കമ്പിയിൽ ഹൗസിൽ കെ.പി. രാജേഷ് – അനിത ദമ്പതികളുടെ മകൻ കെ. ആർ. അഭിജിത്താണ് വിഷം അകത്തു ചെന്ന് ചികിത്സയിലിരിക്കെ പരിയാരം മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രി പതിനൊന്നര മണിയോടെ മരണപ്പെട്ടത്.

ജൂൺ 5-നാണ് അഭിജിത്തിനെ വീട്ടിനുള്ളിൽ വിഷം അകത്തു ചെന്ന നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായതിനെത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്ലസ് ടു പരീക്ഷ പാസ്സായ അഭിജിത്തിന് ബി.എസ്.സി. നഴ്സിംഗ് കോഴ്സിന് ചേരാനാഗ്രഹമുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഇതിന് സാധിക്കാതെ വന്നതാണ്  വിഷം കഴിക്കാൻ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു.

മൃതദേഹം വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഏക സഹോദരൻ: രഞ്ജിത്ത്. സംഭവത്തിൽ വെള്ളരിക്കുണ്ട്  പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.     

Read Previous

ഒറ്റമഴയ്ക്ക് റോഡ് ചെളിക്കുളമായി

Read Next

കാസർകോട്ട് രണ്ട്‌ സ്‌കൂളുകളിൽ കവർച്ച