ബിജിത എവിടെ; ഉത്തരം കിട്ടാതെ പോലീസ്

സ്വന്തം ലേഖകൻ

പുല്ലൂർ: ചാലിങ്കാൽ കേളോത്ത് സുശീലാഗോപാലൻ നഗറിൽ നിന്നും അയൽവാസിക്കൊപ്പം വീടുവിട്ട ഭർതൃമതിയെക്കുറിച്ച് ഒരാഴ്ചയായിട്ടും വിവരങ്ങളൊന്നുമില്ല. കേളോത്ത് കുന്നുമ്മൽ വീട്ടിൽ പരേതയായ പാറ്റയുടെ മകളും സുശീലാ ഗോപാലൻ നഗറിലെ തേപ്പ് തൊഴിലാളി കെ. സന്തോഷിന്റെ ഭാര്യയുമായ ബിജിതയാണ് 37, ജൂൺ 8-ന് അയൽവാസിയും പാചകവിദഗ്ധനുമായ ശ്രീജേഷിനൊപ്പം വീടുവിട്ടത്.

ഏകമകളെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് ബിജിത അയൽവാസിയും രണ്ട് പെൺകുട്ടികളുടെ പിതാവുമായ ശ്രീജേഷിനൊപ്പം വീടുവിട്ടത്. ഇട്ടമ്മൽ സ്വദേശിയായ ശ്രീജേഷ് ചാലിങ്കാൽ സുശീലാഗോപാലൻ നഗറിലാണ് താമസം. വീടുവിട്ട ഇരുവരുടെയും ഫോൺ ലൊക്കേഷൻ ഏറ്റവുമൊടുവിൽ കണ്ടെത്തിയത് കണ്ണൂർ കീച്ചേരിയിലാണ്. അതിന് ശേഷം ഇരുവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

കാണാതായവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായി അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ ടി. മുകുന്ദൻ പറഞ്ഞു. ഇരുവരുടെയും ഫോൺവിളി രേഖകൾ പോലീസ് പരിശോധിക്കുകയാണെന്നും, അദ്ദേഹം പറഞ്ഞു. ഏഴ് വയസ്സ് മാത്രമുള്ള മകളെ ഉപേക്ഷിച്ചാണ് ബിജിത അയൽവാസിക്കൊപ്പം വീടുവിട്ടത്. കുട്ടികളെ ഉപേക്ഷിച്ച് വീട് വിടുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമായതിനാൽ ഇവർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പിൽ കേസ്സെടുക്കാൻ സാധ്യതയുണ്ട്. ബിജിതയെ വീടുവിടാൻ പ്രേരിപ്പിച്ച കാമുകനും കേസ്സിൽ കുടുങ്ങുമെന്നുറപ്പാണ്.

Read Previous

പോക്സോ: പഞ്ചായത്തംഗം റിമാന്റിൽ

Read Next

5 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ