പെൺവിഷയത്തിൽ എൻസിപി ജില്ലാ നേതാവും പ്രതിക്കൂട്ടിൽ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി കാസർകോട് ജില്ലാ കമ്മിറ്റിയിൽ ഇതിനകം കത്തിപ്പടർന്ന പെൺവിഷയത്തിൽ പാർട്ടിയുടെ ജില്ലാ വൈസ് പ്രസിഡണ്ട് രാജു കൊയ്യോനും പ്രതിക്കൂട്ടിൽ. പിലിക്കോട് പഞ്ചായത്തിലെ കൊടക്കാട് വെള്ളച്ചാലിൽ താമസിക്കുന്ന രാജു കൊയ്യോന് എതിരെ പാർട്ടിയുടെ മഹിളാ വിഭാഗം ജില്ലാ ഭാരവാഹിയുടെ മുൻ ഭർത്താവ് പാർട്ടി ജില്ലാ പ്രസിഡണ്ടിന് നൽകിയ പരാതിയടക്കം ചേർത്താണ് ജില്ലാ കമ്മിറ്റി അധികാരപ്പെടുത്തിയ മൂന്നംഗ സമിതി അന്വേഷണമാരംഭിച്ചത്.

നാൽപ്പത്തിരണ്ടുകാരിയായ മഹിളാ വിഭാഗം ജില്ലാ നേതാവ് പനി പിടിച്ച് ചെറുവത്തൂർ സ്റ്റേഷൻ റോഡിലുള്ള സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്ന് നാളും പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് രാജു കൊയ്യോൻ യുവതിയെ പ്രവേശിപ്പിച്ച ആശുപത്രി മുറിയിലായിരുന്നുവെന്നാണ് യുവതിയുടെ മുൻ ഭർത്താവ്  ചീമേനി ചെമ്പ്രകാനത്തെ സാബുവിന്റെ പരാതി. ആശുപത്രിയിൽ പ്രവേശിപ്പിച്ച മഹിളാ നേതാവിനെ കാണാൻ പാർട്ടി ജില്ലാ സിക്രട്ടറി കരീം ചന്തേരയും ജില്ലാ സിക്രട്ടറി ഉദിനൂർ സുകുമാരനും ആശുപത്രിയിലെത്തി രോഗ വിവരങ്ങൾ തിരക്കിയിരുന്നു.

യുവതി ആശുപത്രിയിൽക്കിടന്ന മൂന്ന് നാളും രാജു കൊയ്യോൻ ഈ ആശുപത്രി മുറിയിൽ തന്നെയായിരുന്നു. പാർട്ടിയുടെ ജില്ലാ മഹിളാ നേതാവ് എന്നതിനപ്പുറം രാജു കൊയ്യോനും യുവതിയും തമ്മിൽ മറ്റ് രക്തബന്ധങ്ങളൊന്നുമില്ല. രാത്രി എട്ടര മണിക്ക് ഒരു പാർട്ടി പ്രവർത്തകൻ മഹിളാ നേതാവിന്റെ ആശുപത്രി മുറിയിലെത്തിയപ്പോഴും രാജു കൊയ്യോൻ ഈ മുറിയിലുണ്ടായിരുന്നു.

അന്ന് രാത്രി 10 മണിക്കാണ് യുവതിയുടെ മുൻ ഭർത്താവ് സാബു ആശുപത്രി മുറിയിലെത്തി കൊയ്യോനെ കയ്യേറ്റം  ചെയ്തത്. രേഖാപരമായി ഭാര്യാ ഭർതൃബന്ധം പിരിഞ്ഞുവെങ്കിലും, യുവതി ഇപ്പോഴും തന്റെ ഭാര്യയാണെന്ന് പാർട്ടിക്ക് പരാതി നൽകിയ വാർപ്പു തൊഴിലാളി സാബു അവകാശപ്പെടുന്നു.സാബുവിന് യുവതിയിൽരണ്ട് മക്കളുണ്ട്. തൽസമയം സാബുവും താനുമായുള്ള എല്ലാ ബന്ധങ്ങളും നിയമപരമായി വിഛേദിച്ചിട്ടും, സാബു തന്നെ നിരന്തരം പിന്തുടരുകയാണെന്ന് യുവതി ലേറ്റസ്റ്റിലേക്കയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ വെളിപ്പെടുത്തി.

LatestDaily

Read Previous

യുവാവ് വനിതാ ഡോക്ടറെ ചികിത്സയ്ക്കിടെ കൈയ്യേറ്റം ചെയ്തു

Read Next

നഗരസഭാ വനിതാ കൗൺസിലർമാർ കുടുംബശ്രീ വായ്പ തട്ടിയെടുത്തു