ഡാറ്റാബാങ്ക് ക്രമക്കേട്; കൃഷി ഓഫീസർക്കെതിരെ പോസ്റ്റർ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പടന്നക്കാട്  കരുവളത്ത് 40 സെന്റ് ഭൂമി ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിക്കൊടുത്തതിൽ കൃഷി ഓഫീസർക്കെതിരെ അഴിമതിയാരോപണവുമായി ചുമർ പോസ്റ്റർ. കാഞ്ഞങ്ങാട് നഗരസഭാ കൃഷിഭവൻ കൃഷി ഓഫീസർ മുരളീധരനെതിരെയാണ് കൃഷിഭവന്റെ ചുമരിലടക്കം പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

നെൽവയൽ സംരക്ഷണ സമിതിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ കൃഷി ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്യണമെന്നാണാവശ്യം. കരുവളത്ത് അംഗൺവാടി നിലവിലുണ്ടെങ്കിലും, അംഗൺവാടി നിർമ്മാണത്തിനെന്ന പേരിലാണ് 40 സെന്റ് ഭൂമി ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിയത്. മാണിക്കോത്ത് സ്വദേശിയുടേതാണ് ഭൂമിയെന്നാണ് സൂചന.

ഭവനരഹിതരായ 1078 പേർ ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി ദീർഘകാലമായി കാത്തിരിക്കുമ്പോഴാണ് കരുവളത്തെ 40 സെന്റ് ഭൂമി ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി നൽകാൻ കാഞ്ഞങ്ങാട് കൃഷിഭവനിലെ കൃഷി ഓഫീസർ അമിത താൽപ്പര്യം കാണിച്ചത്. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഡാറ്റാ ബാങ്കിലുൾപ്പെട്ട ഭൂമിയിൽ വീട് നിർമ്മിക്കുന്നതിന് നിയമതടസ്സമുള്ളതിനാൽ നിരവധി ഭവന രഹിതർ ഭൂമി തരം മാറ്റിക്കിട്ടാൻ അപേക്ഷ നൽകി കാത്തു നിൽക്കാൻ തുടങ്ങിയിട്ട് കാലമേറെയായിട്ടുണ്ട്. dapibus leo.

Read Previous

സ്കൂട്ടറിൽ പന്നി ഇടിച്ച് യുവാവ് മരിച്ചു

Read Next

എം.ഡിഎംഏ പിടികൂടി