ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: നഗരത്തിൽ ഭീതി പരത്തി തെരുവ് നായ്ക്കളുടെ അഴിഞ്ഞാട്ടം. വിദ്യാർത്ഥികളും വിവിധ ഇടങ്ങളിൽ നിന്നുള്ളയാളുകളും നടന്ന് പോകുന്ന കോട്ടച്ചേരി ബസ്സ്റ്റാന്റ് പരിസരം, നോർത്ത് കോട്ടച്ചേരിയിൽ ആശുപത്രികളും ആരാധനാലയങ്ങൾക്കുമുള്ള സമീപ പ്രദേശങ്ങൾ, പുതിയകോട്ടയിൽ പോലീസ് സ്റ്റേഷന്റെയും അഗ്നിരക്ഷസേന കേന്ദ്രത്തിന്റെയും പരിസരം നഗരസഭാ ഓഫീസിനും മിനി സിവിൽ സ്റ്റേഷൻ ഓഫീസുകളുടെയും പരിസരം തുടങ്ങി സദാ സമയവും വിദ്യാർത്ഥികളുടെ സാമീപ്യമുള്ള ഹൊസ്ദുർഗ്ഗ് ഗവഃ ഹയർ സെക്കന്ററി സ്ക്കൂൾ പരിസരം ഉൾപ്പെടെ തെരുവ് നായ്ക്കൾ സദാസമയവും നഗരത്തിൽ അഴിഞ്ഞാടുന്നു.
ഇപ്രകാരം കോട്ടച്ചേരി ട്രാഫിക് സർക്കിളിന് സമീപത്തെ കെട്ടിടങ്ങളോട് ചേർന്നും ഓട്ടോ സ്റ്റാന്റിലും രാപ്പകൽ ഭേദമില്ലാതെ തെരുവ് നായ്ക്കൾ വിളയാടുന്നുണ്ട്. നായ്ക്കളെ നിയന്ത്രിക്കാനോ പിടികൂടാനോ ഉള്ള യാതൊരു സംവിധാനവുമില്ല. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ പ്ലാറ്റ് ഫോമുകളിൽ ഉൾപ്പെടെ തെരുവ് നായ ശല്യമുണ്ട്.
നായ്ക്കളുടെ വിളയാട്ടം രൂക്ഷമായി തുടരുമ്പോൾ ബസ് സ്റ്റാന്റിലും റെയിൽവെ സ്റ്റേഷൻ പരിസരത്ത് കൂടിയും കടന്ന് പോകുന്ന കാൽനടയാത്രക്കാർക്ക് യാതൊരു വിധ സുരക്ഷയുമില്ല. ഇന്നലെ കണ്ണൂർ മുഴപ്പിലങ്ങാട്ട് തെരുവ് നായ്ക്കൾ ഭിന്നശേഷിയുള്ള വിദ്യാർത്ഥിയെ കടിച്ചുകൊന്ന പശ്ചാത്തലത്തിൽ നഗരത്തിലെത്തുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കേണ്ടിയിരിക്കുന്നു.