യുവാവിനെ ആക്രമിച്ചവർക്കെതിരെ നരഹത്യാശ്രമക്കേസ്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പടന്നക്കാട് റെയിൽവേ മേൽപ്പാലത്തിനടിയിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച സംഘത്തിനെതിരെ ഹോസ്ദുർഗ് പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 1.45-നാണ്  പടന്നക്കാട് പ്രശാന്തി റോഡ് തസ്്നീം മൻസിലിൽ പി.പി. തമീം ഇസ്മായിലിനെ 32, പടന്നക്കാട്ടെ ഷബാബ്, ഗോകുൽ, അജ്ഞാതനായ മറ്റൊരാൾ എന്നിങ്ങനെ മൂന്ന് പേരടങ്ങുന്ന സംഘം ആക്രമിച്ചത്.

റെയിൽവേ മേൽപ്പാലത്തിനടയിൽ തമീമിനെ തടഞ്ഞുനിർത്തിയ സംഘം വടി കൊണ്ടടിക്കുകയും, കത്തി വീശി അപായപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. അക്രമണത്തിൽ യുവാവിന് കഴുത്തിന് പരിക്കേറ്റു. തമീം ഇസ്മായിലിന്റെ പരാതിയിലാണ് ഹോസ്ദുർഗ് പോലീസ് 3 പേർക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തത്.

Read Previous

മധ്യവയസ്കൻ ഓട്ടോയിടിച്ച് മരിച്ചു

Read Next

വിദ്യയ്ക്കെതിരെ നീലേശ്വരത്തും കേസ്