പള്ളിത്തർക്കത്തിൽ പുറത്താക്കിയ പ്രസിഡണ്ട് ഗൾഫിലേക്ക് കടന്നു

പള്ളി രേഖകളും താക്കോലും കൈവശം വെച്ചാണ് പുറത്താക്കപ്പെട്ട പ്രസിഡണ്ട് മുങ്ങിയത്

സ്റ്റാഫ് ലേഖകൻ

നീലേശ്വരം: തർബിയത്തുൽ ഇസ്ലാം ജമാഅത്തിന്റെ പുറത്താക്കപ്പെട്ട പ്രസിഡണ്ട് സി.കെ. അബ്ദുൾ ഖാദർ ഗൾഫിലേക്ക് പോയി. പള്ളി പുതുക്കിപ്പണിത നിർമ്മാണ ജോലിയിൽ മൂന്ന് കോടി രൂപയുടെ അഴിമതിയാരോപിച്ച് മഹല്ല് നിവാസികളായ അഞ്ചു പേർ സംസ്ഥാന വഖഫ് ബോർഡിൽ ഫയൽ ചെയ്ത കേസ്സിൽ അഴിമതി ബോധ്യപ്പെട്ടതിനെത്തുടർന്ന് ജമാഅത്ത് പ്രസിഡണ്ട് സി.കെ. അബ്ദുൾ ഖാദർ അടക്കമുള്ള 19 ജമാ അത്ത് ഭാരവാഹികളെ വഖഫ് ബോർഡ് ഉത്തരവിൽ പുറത്താക്കിയിരുന്നു.

പള്ളി ഭരണം മുതവല്ലി ഷർഫുദ്ദീനെ ഏൽപ്പിച്ചുകൊണ്ട് വഖഫ് ബോർഡ് 2023 മാർച്ച് 16-ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും, നീണ്ട മൂന്ന് മാസക്കാലമായി പള്ളി രേഖകളും താക്കോലും പ്രസിഡണ്ടും കമ്മിറ്റിയംഗങ്ങളും മുതവല്ലിക്ക് കൈമാറാതെ വഖഫ് ബോർഡിനെ വെല്ലുവിളിച്ച ഒളിച്ചു നടക്കുകയാണ്. ഈ സാഹചര്യത്തിൽ വഖഫ് ബോർഡ് പിരിച്ചുവിടപ്പെട്ട 19 അംഗ പള്ളി കമ്മിറ്റി ഭാരവാഹികളുടെ പേരിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ  കാത്തിരിക്കുമ്പോഴാണ് പഴയ പ്രസിഡണ്ട് സി.കെ. അബ്ദുൽ ഖാദർ ഗൾഫിലേക്ക് കടന്നത്.

LatestDaily

Read Previous

പ്രകൃതിവിരുദ്ധ പീഡനക്കേസ്സിൽ ലീഗ് നേതാവിനെ കണ്ടെത്താനായില്ല

Read Next

വിഷം അകത്തു ചെന്ന ഡ്രൈവിംഗ് സ്കൂൾ ഉടമ മരിച്ചു