ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
നീലേശ്വരം: നീലേശ്വരം ചിറപ്പുറത്ത് ഓട്ടോയിടിച്ച് പരിക്കേറ്റ 63കാരൻ ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചെ മരിച്ചു. ചിറപ്പുറം നൗഷാദ് മൻസിലിൽ മൂസയുടെ മകൻ മൊയ്തീനെയാണ് ഇന്നലെ വൈകുന്നേരം 4.15-ന് ചിറപ്പുറം പള്ളിക്ക് മുന്നിസ്് അമിത വേഗതയിലെത്തിയ ഓട്ടോ ഇടിച്ചത്. നിയന്ത്രണം വിട്ട ഓട്ടോ ഇദ്ദേഹത്തിന്റെ ദേഹത്തേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇന്ന് പുലർച്ചെ 4 മണിയോടെയാണ് ഇദ്ദേഹം സ്വകാര്യാശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന മൊയ്തീനെ അമിത വേഗതയിലെത്തിയ കെ എൽ 60 കെ. 2499 ഓട്ടോ ഇടിച്ചുവീഴ്ത്തിയ ശേഷം ദേഹത്തേക്ക് മറിയുകയായിരുന്നു ഓടിക്കൂടിയ നാട്ടുകാരാണ് ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത് അപകടമുണ്ടാക്കിയ ഓട്ടോ ഓടിച്ചിരുന്നയാൾക്കെതിരെ നീലേശ്വരം പോലീസ് മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
417