വിഷം അകത്തു ചെന്ന ഡ്രൈവിംഗ് സ്കൂൾ ഉടമ മരിച്ചു

മാവുങ്കാൽ: വിഷം അകത്ത് ചെന്ന് ചികിൽസയിലായിരുന്ന വനിത ഡ്രൈവിംഗ് സ്കൂൾ ഉടമ മരിച്ചു . മൂലക്കണ്ടത്തെ  പരേതനായ കുട്ട്യൻ –  കല്യാണി ദമ്പതികളുടെ മകൾ സുധയാണ് 46, മരിച്ചത്.നെല്ലിത്തറ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം  ഒരു വർഷത്തിലധികമായി അന്ന പൂർണ്ണ ഡ്രൈവിംഗ് സ്കൂൾ   എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.

ജൂൺ 4-ന്  രാവിലെയാണ് സുധയെ മൂലക്കണ്ടത്തെ വീട്ടിലെ കിടപ്പുമുറിയിൽ എലി വിഷം അകത്തു ചെന്ന് ഗുരുതരാവസ്ഥയിൽ കണ്ടത്.  കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ   അതിതീവ്ര പരിചരണത്തിലായിരുന്ന സുധ ഇന്ന് പുലർച്ചെയാണ്  മരണത്തിന് കീഴടങ്ങിയത്.

ജീവിത ശൈലീ രോഗങ്ങളാൽ അസ്വസ്ഥയായിരുന്നുവെന്ന് പറയപ്പെടുന്നു. ഡ്രൈവിംഗ് പരിശീലനരംഗത്ത് മൂന്ന് പതിറ്റാണ്ട്‌ കാലത്തോളമായി നാട്ടിലും വിദേശത്തുമായി ഒട്ടനവധിയാളുകളെ ഡ്രൈവിംഗ് പരിശീലിപ്പിച്ചു വരികയായിരുന്നു. ഡ്രൈവിംഗ് പരിശീലന രംഗത്തേക്ക്  കടന്നു വന്ന ആദ്യ വനിതാ പരിശീലകയായിരുന്നു സുധ.

ഗൾഫ് നാടുകളിലും സുധ ഡ്രൈവിംഗ് പരിശീലന രംഗത്ത് കഴിവ് തെളിയിച്ചിരുന്നു. കണ്ണൂർ സ്വദേശി  മനോജാണ് ഭർത്താവ്. സഹോദരങ്ങൾ:  വത്സല,രമണി. മൃതദേഹം ഹോസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പെരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടം നടത്തും. ശേഷം മൂലക്കണ്ടത്തെ വീട്ടിൽ എത്തിക്കും.

Read Previous

പള്ളിത്തർക്കത്തിൽ പുറത്താക്കിയ പ്രസിഡണ്ട് ഗൾഫിലേക്ക് കടന്നു

Read Next

കോൺഗ്രസ്സിൽ തർക്കം മുറുകി, ബ്ലോക്ക് കോൺഗ്രസ്  പുനഃസംഘടന പ്രഖ്യാപിച്ചു