യുവ വനിതാ ഡോക്ടർ തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ

ബദിയഡുക്ക: യുവ വനിതാ ഡോക്ടറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബദിയഡുക്ക നീർച്ചാൽ കന്യാപ്പാടി അനുഗ്രഹ യിൽ ഗോപാലകൃഷ്ണ- വിനോദ ജി.കെ ഭട്ട് ദമ്പതികളുടെ ഏക മകൾ ഡോ. ജി.കെ. പല്ലവിയെയാണ് 25, ഇന്ന് പുലർച്ചെ 4.15-ന് കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ ഷാളിൽ കെട്ടിത്തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

എംബിബിഎസ് പൂർത്തിയാക്കിയതിന് ശേഷം മംഗളൂരുവിലെ ആശുപത്രിയിൽ ജോലിയെടുത്തിരുന്ന യുവതിയെ അടുത്തിടെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടിരുന്നു. ഇതിനെത്തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം ബദിയഡുക്ക എസ്ഐ, കെ.പി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ ബദിയഡുക്ക പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.

Read Previous

കലശത്തിനിടെ സംഘർഷം; മൂന്ന് പേർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

Read Next

രാസപരിശോധനാ ഫലം വൈകുന്നതിൽ ആശങ്ക