വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

സ്വന്തം ലേഖകൻ

നീലേശ്വരം: സ്ക്കൂട്ടറുകൾ തമ്മിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുതുക്കൈ വൈനിങ്ങാലിലെ വി.ആർ. കണ്ണന്റെ മകൻ വി. രമേശനാണ് 48, വാഹനാപകട ത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം നാല് മണിയോടെ മരണപ്പെട്ടത്.

മെയ് 4-ന് രാത്രി എട്ടര മണിക്കാണ് രമേശൻ ഓടിച്ചിരുന്ന കെ.എൽ 60 ഡി 8363 സ്ക്കൂട്ടറും എതിർദിശയിൽ വന്ന കെഎൽ 60 എൻ 8907 സ്ക്കൂട്ടറും നീലേശ്വരം ചിറപ്പുറത്ത് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ രമേശൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടമുണ്ടാക്കിയ കെ.എൽ 60 എൻ 8907 സ്ക്കൂട്ടർ ഓടിച്ചിരുന്നയാൾക്കെതിരെ നീലേശ്വരം പോലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്സെടുത്തു.

Read Previous

വിദ്യാര്‍ഥി പുഴയിൽ മുങ്ങിമരിച്ചു

Read Next

വ്യാജരേഖ ചമച്ച  വിദ്യക്കെതിരെ  ക്രിമിനൽക്കേസ്, വിദ്യ തൃക്കരിപ്പൂർ  മണിയനൊടി സ്വദേശിനി ∙ കരിന്തളം കോളേജിലും തട്ടിപ്പ് നടന്നു