ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: എമർജൻസി ലൈറ്റിനകത്ത് കടത്താൻ ശ്രമിച്ച സ്വർണ്ണം ഹൊസ്ദുർഗ് പോലീസ് പിടികൂടി. കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ പുതിയകോട്ടയിൽ നടന്ന പരിശോധനയിലാണ് കാറിൽ സ്വർണ്ണം കടത്തുകയായിരുന്ന ചിത്താരി സ്വദേശി പിടിയിലായത്.
ചിത്താരി വി.പി. റോഡ് അസ്ക്കർ മൻസിലിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ നിസാറാണ് 36, സ്വർണ്ണക്കള്ളക്കടത്തിനിടെ പിടിയിലായത്. യുവാവ് സഞ്ചരിച്ചിരുന്ന കെ.എൽ 60 കെ- 9909 കാറിൽ നടത്തിയ പരിശോധനയിലാണ് എമർജൻസി ലൈറ്റിനകത്ത് തകിടിന്റെ രൂപത്തിലൊളിപ്പിച്ച 858.38 ഗ്രാം സ്വർണ്ണം കണ്ടെടുത്തത്.
സ്വർണ്ണം പിടിച്ചെടുത്ത സംഘത്തിൽ ഹൊസ്ദുർഗ് ഏഎസ്ഐ, ശശിധരൻ, സിവിൽ പോലീസ് ഓഫീസർ സുജിത്ത്, പോലീസ് ഡ്രൈവർ സനൂപ് എന്നിവരുമുണ്ടായിരുന്നു. വിദേശത്തു നിന്നും തിരിച്ചുവരുന്നതിനിടെയാണ് നിസാർ പിടിയിലായത്. സ്വർണ്ണം കടത്തിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.