പ്രഭാകർ നൊണ്ട കൊലപാതകം: ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

മഞ്ചേശ്വരം: പൈവെളിഗെയിലെ പ്രഭാകര നൊണ്ടയുടെ കൊലയ്ക്ക് പിന്നിൽ ജ്യേഷ്ഠൻ ജയറാം നൊണ്ട ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമെന്ന് സൂചന. സംഭവത്തിൽ മൊഗ്രാൽ പുത്തൂരിലെ ഇസ്മായിലിനെ 35, മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു.

മെയ് 3-ന് പുലർച്ചെയാണ് പൈവെളിഗെയിലെ പ്രഭാകര നൊണ്ടയെ കൊല്ലപ്പെട്ട നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്. കുടുംബ സ്വത്ത് വീതം വെക്കുന്നത് സംബന്ധിച്ചുള്ള തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

കൊലയ്ക്ക് പിന്നിൽ ജയറാം നൊണ്ടയാണെന്ന സൂചനയെത്തുടർന്ന് ഇദ്ദേഹം പോലീസ് വലയിലാണ്. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെന്ന് സംശയിക്കുന്ന മൂന്ന് പേർ പോലീസ് വലയിലാണ്. ഇവരുടെ അറസ്റ്റ് ഇന്ന് വൈകുന്നേരത്തോടെ രേഖപ്പെടുത്തും.

LatestDaily

Read Previous

ആതിരയെ പുനലൂരിൽ കണ്ടെത്തി

Read Next

കലശത്തിനിടെ സംഘർഷം; മൂന്ന് പേർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്