ആതിരയെ പുനലൂരിൽ കണ്ടെത്തി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൊവ്വൽസ്റ്റോറിൽ നിന്നും കാണാതായ യുവതിയെ കൊല്ലം പുനലൂർ റെയിൽവെ സ്റ്റേഷനിൽ കണ്ടെത്തി. കൊവ്വൽസ്റ്റോർ കണ്ടത്തിൽ വീട്ടിൽ ബേബിയുടെ മകളായ ആതിരയെയാണ് 24, ഇന്ന് പുലർച്ചെ പുനലൂർ റെയിൽവെ സ്റ്റേഷനിൽ കണ്ടെത്തിയത്. മെയ് 31-ന് പുലർച്ചെ 12-20 നാണ് ആതിരയെ വീട്ടിൽ നിന്നും കാണാതായത്.

മാനസിക വെല്ലുവിളി നേരിടുന്ന ആതിരയുടെ തിരോധാനം സംബന്ധിച്ച് മാതാവ് ഹൊസ്ദുർഗ് പോലീസിൽ നൽകിയ പരാതിയിൽ കേസ്സെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെ പുനലൂരിൽ കണ്ടെത്തിയത്. യുവതിയെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരാൻ ഹൊസ്ദുർഗ് പോലീസ് പുനലൂരിലേക്ക് പോയിട്ടുണ്ട്.

Read Previous

അച്ഛന്റെ പാത പിന്തുടർന്ന് മകളും റാങ്ക് നേടി

Read Next

പ്രഭാകർ നൊണ്ട കൊലപാതകം: ഒരാൾ അറസ്റ്റിൽ