അച്ഛന്റെ പാത പിന്തുടർന്ന് മകളും റാങ്ക് നേടി

നീലേശ്വരം: കണ്ണൂർ യൂണിവേഴ്സിറ്റി ബി എ ഡിഗ്രി(ഹിന്ദി)പരീക്ഷയ്ക്ക് ഒന്നാം റാങ്ക് നേടിയ അഞ്ജന രാജൻ  അച്ഛന്റെ  വഴിയിലൂടെ തന്റെ കുടുംബത്തിന് മറ്റൊരു റാങ്ക് കൂടി നേടി നേട്ടം നിലനിർത്തി. എളേരിത്തട്ട്ഗവ: കോളേജിൽ നിന്ന്  ഈ വർഷം മികച്ച വിജയം നേടിയ അഞ്ജനയുടെ അച്ഛൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കറസ്പോണ്ടൻസ് വഴി ബിഎ ഹിസ്റ്ററിയിൽ രണ്ടാം റാങ്ക് നേടിയിട്ടുണ്ട്.

ജില്ലാ പി എസ് സി ആഫീസർ ആയി  റിട്ടയർ  ചെയ്ത രാജനും കുടുംബവും ചിറപ്പുറത്താണ് ഇപ്പോൾ  താമസിക്കുന്നത്. അഞ്ജന യുടെ അമ്മ റീന കക്കാട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഗണിത ശാസ്ത്ര അധ്യാപികയാണ്. യൂനിവേഴ്സിറ്റി തലത്തിൽ ഹിന്ദി കവിത രചനയ്ക്ക് ഈവർഷം ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

Read Previous

അധ്യാപകന്റെ തിരോധാനം എങ്ങുമെത്തിയില്ല

Read Next

ആതിരയെ പുനലൂരിൽ കണ്ടെത്തി