ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: റിട്ടയേർഡ് ഡി.വൈ.എസ്.പി. പ്രതിയായ മാനഭംഗക്കേസ്സിൽ ഇരയായ യുവ സിനിമാതാരം ന്യായാധിപയ്ക്ക് നൽകാനിരിക്കുന്ന 164 രഹസ്യമൊഴി റിട്ട.ഡി.വൈഎസ്.പി, വി. മധുസൂധനന് വിനയാകാൻ സാധ്യത. നിലവിൽ 354 (എ) മാനഭംഗ കുറ്റത്തിനാണ് വി. മധുസൂധനന്റെ പേരിൽ ബേക്കൽ പോലീസ് എഫ്.ഐ.ആർ. റജിസ്റ്റർ ചെയ്തിട്ടുള്ളത്. യുവനടി മെയ് 29ന് കൊല്ലത്തുനിന്ന് കാഞ്ഞങ്ങാട്ടെത്തി ന്യായാധിപയ്ക്ക് മാത്രമായി നേരിട്ട് മുഖാമുഖം രഹസ്യമൊഴി നൽകുന്നതോടെ ഈ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താൻ സാധ്യതയുണ്ട്.
പെരിയ കല്ല്യോട്ട് നാലേക്ര എന്ന സ്ഥലത്തുള്ള വി.മദുസൂധനന്റെ ആൾപ്പാർപ്പില്ലാത്ത ബംഗ്ളാവിലാണ് സിനിമാ താരത്തിന് നേരെ ബലാൽസംഗ ശ്രമം നടന്നത്. രാത്രിയിൽ ബംഗ്ളാവിൽ യുവതിയെ ബിയർ കുടിക്കാൻ നിർബ്ബന്ധിച്ചതും, ഫാൻ സൗകര്യമുള്ള മുറിയിൽ ഉറങ്ങാൻ കിടന്നിരുന്ന യുവതിയെ തൊട്ടുള്ള ശീതീകരിച്ച മുറിയിലേക്ക് ഒപ്പം ഉറങ്ങാൻ ക്ഷണിച്ചതും, പറ്റില്ലെന്ന് പറഞ്ഞപ്പോൾ യുവതി കിടന്നിരുന്ന മുറിയുടെ വാതിലിൽ തുരുതുരാ തട്ടിവിളിച്ച് മധു മുറി തുറപ്പിച്ചതും ലൈംഗികാവശ്യം അറിയിച്ചതും മറ്റും നടിയുടെ, പരാതിയിലും ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലും വ്യക്തമായി രേഖപ്പെയുത്തിയിട്ടുണ്ടെങ്കിലും, എഫ്.ഐ.ആറിൽ മേൽ കുറ്റകൃത്യങ്ങൾക്കുള്ള വകുപ്പുകളൊന്നും ബേക്കൽ പോലീസ് ചേർത്തു കാണുന്നില്ല.
യഥാർത്ഥ സെക്ഷൻ ഉൾക്കൊള്ളിക്കാത്തത് കൊണ്ടുതന്നെ നിലവിൽ നടിക്കേസ് ജാമ്യം ലഭിക്കുന്ന കുറ്റകൃത്യമാണ്. 354 മാനഹാനിക്കേസ്സുകളിൽ ഇരയുടെ 164 രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നിയമം അടുത്തനാളിലാണ് പ്രാബല്യത്തിൽ വന്നത്. പീഡനത്തിനിരയാകുന്ന സ്ത്രീകൾക്ക് തദവസരത്തിൽ ഭയം കൊണ്ടും മറ്റും പറയാൻ കഴിയാതെ പോകുന്ന കുറ്റകൃത്യങ്ങൾ പിന്നീട് രഹസ്യമൊഴിയിൽ നൽകി കേസിലുൾപ്പെടുത്തുന്നതിനുള്ള അവസരമാണ് 164 രഹസ്യമൊഴി വഴി സാധ്യമാകുന്നത്.മധുസൂധനന്റെ പെരിയയിലെ ബംഗ്ളാവിൽ നടിക്ക് നേരെ നടന്നത് ബലാൽസംഗശ്രമം തന്നെയാണ്.
നടി ചെറുത്തു നിന്നതിനാലാണ് വിജനമായ സ്ഥലത്തുള്ള ബംഗ്ളാവിൽ നിന്ന് രാത്രിയിൽ നടിക്ക് രക്ഷപ്പെടാൻ കഴിഞ്ഞത്. യുവതി ബംഗ്ളാവിൽ നടന്ന സത്യങ്ങൾ ന്യായാധിപയ്ക്ക് മുന്നിൽ തുറന്നു പറയുകയും കേസ്സിൽ സെക്ഷൻ 511 ഓഫ് 376 ( ബലാൽസംഗശ്രമം) ഉൾപ്പെടുത്തുകയും ചെയ്താൽ അതോടെ ഈ കേസ്സ് സംസ്ഥാന തലത്തിലും സിനിമാ മേഖലയിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്ന കേസ്സായി മാറും. രഹസ്യമൊഴി നൽകാനുള്ള കോടതിയുടെ സമൻസ് കൈപ്പറ്റിയതായി നടി വെ ളിപ്പെടുത്തി. 29ന് കാഞ്ഞങ്ങാട് കോടതിയിലെത്തുമെന്നും യുവനടി പറഞ്ഞു.