ഓപ്പറേഷൻ പി. ഹണ്ട് ; 5 ഫോണുകൾ പിടികൂടി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ ഇന്നലെ നടന്ന ഓപ്പറേഷൻ പി. ഹണ്ട് പരിശോധനയിൽ 5 ഫോണുകൾ പിടികൂടി. ഇന്റർനെറ്റിൽ കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ തിരയുകയും, ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത 5 പേർക്കെതിരെ പോലീസ് കേസെടുത്തു.

ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പരിശോധനയിൽ നെല്ലിയടുക്കം മേലാഞ്ചേരി താഴത്തുവീട്ടിൽ രാഘവന്റെ മകനും ചെർക്കപ്പാറയിൽ താമസക്കാരനുമായ എം. രാമചന്ദ്രന്റെ ഫോൺ ബേക്കൽ പോലീസ് പിടിച്ചെടുത്തു. അമ്പലത്തറ പോലീസ് നടത്തിയ പരിശോധനയിൽ ചീമേനി പെട്ടിക്കുണ്ട് പാമ്പെരിങ്ങാര കണ്ണോത്ത് ഹൗസിൽ അനന്തന്റെ മകനും ലാലൂർ മുട്ടുകാനത്ത് താമസക്കാരനുമായ കെ. അനീഷിന്റെ 37, ഫോൺ അമ്പലത്തറ പോലീസ് പിടിച്ചെടുത്തു.

വെള്ളരിക്കുണ്ട് പോലീസ് നടത്തിയ പരിശോധനയിൽ പരപ്പ കനകപ്പള്ളിയിൽ താമസക്കാരനും വെസ്റ്റ് ബംഗാൾ മുർഷിബാദിലെ മൊഹിനുദ്ദീന്റെ മകനുമായ എസ്.കെ. ഹഫീസുൾ 29, എന്നയാളുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു.

മഞ്ചേശ്വരം പോലീസ് നടത്തിയ പരിശോധനയിൽ മഞ്ചേശ്വരം കയർക്കട്ടയിലെ മുഹമ്മദിന്റെ മകൻ കെ. ജൗഹാദിന്റെ 27, മൊബൈൽ ഫോൺ മഞ്ചേശ്വരം പോലീസ് പിടിച്ചെടുത്തു. കുമ്പള പോലീസ് നടത്തിയ പരിശോധനയിൽ മൂളിയടുക്കയിലെ എം.സി. നാരയണയുടെ മകൻ എം.സി. ചേതന്റെ ഫോണും പോലീസ് പിടിച്ചെടുത്തു. പിടികൂടിയ ഫോണുകൾ വിദഗ്ദ പരിശോധനയ്ക്കായി സൈബർ പോലീസിന് കൈമാറി.

LatestDaily

Read Previous

യുവതിയെ കയറിപ്പിടിച്ച് ഉമ്മ വെച്ചു

Read Next

പോക്സോ: മുസ്്ലീം ലീഗ് പഞ്ചായത്ത് അംഗവും കൂട്ടാളിയും ഒളിവിൽ