യുവതിയെ കയറിപ്പിടിച്ച് ഉമ്മ വെച്ചു

സ്വന്തം ലേഖകൻ

ചെറുവത്തൂർ : വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച് ഉമ്മവെച്ചുവെന്ന പരാതിയിൽ മലപ്പുറം സ്വദേശിയായ മത്സ്യത്തൊഴിലാളിക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മുപ്പത്തിയെട്ടുകാരിയായ ഭർതൃമതിയെ കയറിപ്പിടിച്ച് ഉമ്മവെച്ച മലപ്പുറം സ്വദേശിയായ ഇർഷാദിനെതിരെയാണ് വീട്ടമ്മയുടെ പരാതിയിൽ ചന്തേര പോലീസ് കേസെടുത്തത്.

മെയ് 20-ന് രാത്രി 9-30 മണിക്ക് യുവതി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇർഷാദ് ഇവരെ ബലമായി കെട്ടിപ്പിടിച്ച് കഴുത്തിൽ ഉമ്മ വെച്ചത്. വീട്ടമ്മയുടെ പരാതിയിൽ ചന്തേര പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇർഷാദ് സ്ഥലത്തുനിന്നും മുങ്ങി. വലിയപറമ്പ് വെളുത്തപൊയ്യയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.

Read Previous

ദേവികയെ കൊന്നത് സഹികെട്ടപ്പോൾ: പ്രതി

Read Next

ഓപ്പറേഷൻ പി. ഹണ്ട് ; 5 ഫോണുകൾ പിടികൂടി