ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട് : ഉദുമയിലെ ബാര മുക്കുന്നോത്ത് സ്വദേശിനി ദേവികയും താനും കഴിഞ്ഞ മൂന്നുവർഷക്കാലമായി നിയമപരമല്ലാത്ത ഭാര്യാഭർതൃബന്ധം നിലവിലുണ്ടെന്നും, ദേവികയെ താൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത് സഹികെട്ടപ്പോഴാണെന്നും, ദേവിക കൊലക്കേസ്സ് പ്രതി ബോവിക്കാനം സ്വദേശി സതീശൻ വെളിപ്പെടുത്തി.
ദേവികയ്ക്ക് കാസർകോട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് മൈൻ എന്ന പേരിൽ ബ്യൂട്ടി പാർലർ വെച്ചുകൊടുത്തത് താനാണ്. ആറുലക്ഷം രൂപ മുതൽ മുടക്കിയാണ് താൻ ഇൗ ബ്യൂട്ടിപാർലർ ദേവികയ്ക്ക് സ്ഥാപിച്ചുനൽകിയതെന്ന് ഒരു പ്രത്യേക കൂടിക്കാഴ്ചയിൽ സതീശൻ ലേറ്റസ്റ്റിനോട് പറഞ്ഞു.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതി സതീശൻ കഴിഞ്ഞ മൂന്ന് ദിവസമായി പോലീസ് കസ്റ്റഡിയിലാണ്. സതീശനെ കേസ്സന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തുവരികയാണ്. കൊല നടന്ന മെയ് 16-ന് കാലത്ത് 11 മണിക്ക് താനാണ് കാഞ്ഞങ്ങാട് സ്മൃതിമണ്ഡപം പരിസരത്ത് നിന്ന് ദേവികയെ ഓട്ടോയിൽ പുതിയകോട്ടയിലെ ഹോട്ടൽ മുറിയിലെത്തിച്ചത്.
ഹോട്ടലിലേക്ക് വരാൻ ദേവിക അൽപ്പം മടികാണിച്ചിരുന്നുവെങ്കിലും, താൻ നിർബ്ബന്ധിച്ചപ്പോൾ അവൾ മുറിയിലേക്ക് വന്നു. ദേവികയെ കൊലപ്പെടുത്താൻ യാതൊരു ഉദ്ദേശവും മുറിയിലെത്തുന്നതുവരെ ഒരുതരിപോലും തനിക്കുണ്ടായിരുന്നില്ല.
മുറിയിൽ മൂന്ന് കഠാരകൾ ഉണ്ടായിരുന്നു. ഇവ സെക്യൂരിറ്റി ജീവക്കാർക്ക് ആത്മ രക്ഷാർത്ഥം നൽകാൻ വാങ്ങി സൂക്ഷിച്ച കഠാരകളാണ്. ഇതിൽ ഒരു കഠാര ഉപയോഗിച്ചാണ് ദേവികയുടെ കഴുത്തറുത്തത്.
ചോദ്യം : കഴുത്തറുക്കുമ്പോൾ ദേവിക ഒച്ചവെച്ചില്ലേ-?.
സതീശൻ : ഒച്ചവെച്ചപ്പോൾ ഇടതുകൈകൊണ്ട് വായ മൂടിപ്പിടിച്ചു.
ചോദ്യം : കഴുത്തിന് കഠാര വെച്ചപ്പോൾ യുവതി പിടഞ്ഞില്ലേ – ?.
ഉ : പിടയാതിരിക്കാൻ കട്ടിലിൽ ഞാൻ ദേവികയുടെ ശരീരത്തിന് മുകളിൽ കയറിയിരുന്നിരുന്നു.
ചോദ്യം : തന്നെ കൊല്ലരുതെന്ന് യുവതി യാചിച്ചില്ലേ-?.
ഉ : യാചിച്ചു.
ചോദ്യം : അപ്പോഴെങ്കിലും കഴുത്തിന് വെച്ച കഠാര പിൻവലിക്കാൻ മനസ്സ് വന്നില്ലേ-?.
സ : ഇല്ല. അവൾ തന്നെ അത്രയധികം ഉപദ്രവിച്ചു.
ചോദ്യം : എന്തായിരുന്നു ആ ഉപദ്രവം. മൂന്നുവർഷമായി ഭാര്യാ ഭർത്താക്കന്മാരായി ജീവിച്ചുവരികയല്ലേ-?.
സ : ഹോട്ടൽ മുറിയിൽ അവളെ ഉപയോഗിച്ചു കഴിഞ്ഞ ശേഷം അവൾ എന്റെ ഭാര്യയെ വിളിച്ച് ഞാനും സതീശനും ഹോട്ടൽ മുറിയിലാണെന്ന് അവൾ വീട്ടിലായിരുന്ന ഭാര്യയോടു പറഞ്ഞു.
? : അയ്യോ…….!.
സതീശൻ : അതെന്ന വല്ലാതെ ദേഷ്യം പിടിപ്പിച്ചു.
? : പിന്നെ
സ : തനിക്ക് ഭാര്യയും ചെറിയ ഒരുകുട്ടിയുമുണ്ട്. തന്റെ ജീവിതത്തിൽ ഇവൾ എന്നും ചോദ്യചിഹ്നമായിത്തീരുമെന്ന് ഞാൻ തീരുമാനിച്ചു.
?: സതീശന് ഇപ്പോൾ എന്തുതോന്നുന്നു.
സ : കുറ്റബോധം നന്നായുണ്ട്.
? : ദേവികയോട് ആത്മാർത്ഥമായ സ്നേഹമുണ്ടായിരുന്നോ ?.
സ : സ്നേഹമില്ലായിരുന്നുവെങ്കിൽ വിളിച്ചപ്പോൾ അവൾ എന്റെകൂടെ ഹോട്ടൽമുറിയിൽ വരുമായിരുന്നോ-?.
? : കൊലയ്ക്ക് ശേഷമാണോ കാഞ്ഞങ്ങാട്ടെ വക്കീലിനെ കണ്ടത്. ?.
സ : അതെ ! കൊലയ്ക്ക് ശേഷം നിയമോപദേശത്തിന് വേണ്ടിയാണ് വക്കീലിനെ ഓഫീസിൽ ചെന്നുകണ്ടത്.
? : വക്കീൽ എന്തു പറഞ്ഞു
സ: പോലീസിൽ കീഴടങ്ങാൻ പറഞ്ഞു. അന്ന് 4 മണിയോടെ പോലീസിൽ കീഴടങ്ങി.
കാഞ്ഞങ്ങാട്ടും, കാസർകോട്ടും കഴിഞ്ഞ 4 വർഷക്കാലമായി മോശമല്ലാത്ത നിലയിൽ സെക്യൂരിറ്റി സ്ഥാപനം നടത്തിവരികയാണ് ബോവിക്കാനം സ്വദേശിയായ സതീശൻ. ദേവികയെ ആദ്യം കല്യാണം കഴിക്കാൻ തീരുമാനിച്ചിരുന്നു. അതിനിടയിൽ പയ്യന്നൂരിൽ നിന്നുള്ള മടക്കയാത്രയിൽ കരിവെള്ളൂരിൽ സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. ഒരു വർഷക്കാലം ചികിത്സയിലായിരുന്നു. അതിനിടയിൽ ദേവിക പ്രവാസിയായ യുവാവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ദേവികയ്ക്ക് 2 ചെറിയ കുട്ടികളുണ്ട്