ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ആദൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരിമരുന്ന് നൽകി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിയായ ലീഗ് നേതാവിനും കൂട്ടാളിക്കും വേണ്ടി ആദൂർ പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മുളിയാർ പഞ്ചായത്ത് രണ്ടാം വാർഡംഗവും മുസ്്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡഡണ്ടുമായ എസ് എം. മുഹമ്മദ്കുഞ്ഞി, ലീഗ് പ്രവർത്തകൻ തൈസിർ എന്നിവർക്കെതിരെയാണ് ആദൂർ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
രണ്ട് പരാതികളിലായി രണ്ട് പോക്സോ കേസാണ് ആദൂർ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ പ്രതിയായതോടെയാണ് ലീഗ് നേതാവും പഞ്ചായത്തംഗവുമായ എസ് എം. മുഹമ്മദ് കുഞ്ഞിയും, ലീഗ് പ്രവർത്തകനാ തൈസീറും നാട്ടിൽ നിന്നും മുങ്ങിയത്. പ്രതികൾക്ക് വേണ്ടി ആദൂർ പോലീസ് വ്യാപകമായി വല വിരിച്ചു.
കുട്ടിക്ക് എംഡിഎംഏ അടക്കമുള്ള ലഹരി മരുന്നുകൾ നൽകിയാണ് പീഡനത്തിനിരയാക്കിയതെന്ന സംശയമുണ്ട്. ജില്ലയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ജനപ്രതിനിധി മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം.
പോക്സോ കേസിൽ പ്രതിയായ മുസ്്ലീം ലീഗ് ജനപ്രതിനിധിക്കെതിരെ മുളിയാർ പഞ്ചായത്തിൽ സിപിഎം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സംഭവം മുസ്്ലീം ലീഗിനെയും നാണക്കേടിലാക്കിയിട്ടുണ്ട്. വിഷയത്തിൽ ജില്ലയിലെ ലീഗ് നേതാക്കൾ മൗനത്തിലാണ്.