കാർ മതിലിടിച്ച് തകർത്തു

സ്വന്തം ലേഖകൻ

നീലേശ്വരം: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ വീടിന്റെ മതിൽ തകർത്തതിനെത്തുടർന്ന് യുവാവിനെ നാട്ടുകാർ തടഞ്ഞുനിർത്തി പോലീസിന് കൈമാറി. ഇന്നലെ രാത്രി 9.30 മണിക്ക് നീലേശ്വരം ചിറപ്പുറത്താണ് 18കാരൻ  ഓടിച്ചെത്തിയ കാർ വീടിന്റെ മതിൽ ഇടിച്ച് തകർത്തത്.

യുവാവ് മദ്യലഹരിയിലായിരുന്നു. പടന്നക്കാട് ഞാണിക്കടവ് നാലുപുരപ്പാട്ടിൽ സൈനുദ്ദീന്റെ മകൻ എം.വി ഷഹദ് ഓടിച്ച കെ.എൽ 60 എച്ച് 2376 നമ്പർ കാറാണ് ചിറപ്പുറത്തെ അബൂബക്കറിന്ററെ ഭാര്യ ഷെരീഫയുടെ വീടിന്റെ മതിൽ ഇടിച്ചു തകർത്തത്. ഓടിക്കൂടിയ പരിസരവാസികൾ  യുവാവിനെ തടഞ്ഞുനിർത്തി പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് നീലേശ്വരം എസ്ഐ  കെ. ശ്രീജേഷും സംഘവും സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

തുടർന്ന് നീലേശ്വരം താലൂക്കാശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയതിൽ യുവാവ് മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. സംഭവത്തിൽ ഷഹദിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.

LatestDaily

Read Previous

താമസ സ്ഥലത്ത് മരിച്ച നിലയിൽ

Read Next

ബഷീർ വെള്ളിക്കോത്തിന്റെ വ്യാജ  പ്രചരണം തെളിയിക്കാൻ വെല്ലുവിളി