രാജസ്ഥാൻ സ്വദേശിനിയെ കാണാനില്ല

സ്വന്തം ലേഖകൻ

കാലിക്കടവ്: മാർബിൾ തൊഴിലാളിയുടെ ഭാര്യയായ രാജസ്ഥാൻ സവദശിനിയെ മാണിയാട്ടെ താമസസ്ഥലത്ത് നിന്നും കാണാതായി. രാജസ്ഥാൻ സ്വദേശിയും മാണിയാട്ട് ബാങ്ക് പരിസരത്തെ വാടക ക്വാർട്ടേഴ്സിൽ താമസക്കാരനുമായ കമൽസിംഗിന്റെ ഭാര്യ ലക്ഷ്മിയെയാണ് 23, മെയ് 14-ന് വൈകുന്നേരം 4.30 മണി മുതൽ വാടക ക്വാർട്ടേഴ്സിൽ നിന്നും കാണാതായത്.

കമൽസിംഗിനൊപ്പം ജോലി ചെയ്യുന്ന ബന്ധു കൂടിയായ രാജസ്ഥാൻ സ്വദേശി ബൂരിസിംഗിനൊപ്പം ലക്ഷ്മി പോയെന്ന് സംശയിക്കുന്നുവെന്നാണ് ഭർത്താവിന്റെ പരാതി. ആശുപത്രിയിലേക്കെന്ന വ്യാജേനയാണ് യുവതി വീട്ടിൽ നിന്നും പുറപ്പെട്ടത്. കമൽ സിംഗിന്റെ പരാതിയിൽ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read Previous

ബഷീർ വെള്ളിക്കോത്തിന്റെ വ്യാജ  പ്രചരണം തെളിയിക്കാൻ വെല്ലുവിളി

Read Next

ദേവികയെ കൊന്നത് സഹികെട്ടപ്പോൾ: പ്രതി