കൊലയ്ക്ക് ഒരു മാസത്തെ തയ്യാറെടുപ്പ്

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കാമുകിയെ കഴുത്തറുത്ത് കൊന്ന പ്രതി ഷാഡോ സെക്യൂരിറ്റിയുടമ ബോവിക്കാനത്തെ അമ്പൻകോട് തേജസ്വനി കോളനിയിൽ താമസിക്കുന്ന സതീശൻ കാമുകിയെ വകവരുത്താൻ ഒരുമാസത്തെ തയ്യാറെടുപ്പുകൾ നടത്തി. കാഞ്ഞങ്ങാട്ടെ ഹോട്ടൽ മുറിയിൽ മുമ്പ്  താമസിച്ചിട്ടില്ലാത്ത സതീശൻ കഴിഞ്ഞ 30 ദിവസമായി പുതിയകോട്ട ഫോർട്ട് വിഹാർ ഹോട്ടലിലെ 209-ാം നമ്പർ മുറിയിലാണ് താമസം. പിന്നീട് 306- ാം നമ്പർ മുറിലേക്ക് മാറുകയായിരുന്നു.

ഭക്ഷണം ഹോട്ടലിൽ നിന്ന് തന്നെ കഴിക്കും. സ്വന്തം ഭാര്യ അനു പെൺകുട്ടിയേയും കൊണ്ട് അവരുടെ വീട്ടിലേക്ക് പോയശേഷം സതീശൻ മാനസികമായി പാടെ തകർന്ന നിലയിലായിരുന്നു. കാമുകി ദേവിക ഹോട്ടലിൽ വന്നത് ഇന്നലെ ആദ്യമായാണെന്നും ഇതിന് മുമ്പ് സ്ത്രീയെ കണ്ടിട്ടില്ലെന്നും ഫോർട്ട് വിഹാർ ഹോട്ടൽ മാനേജർ അബൂബക്കർ ലേറ്റസ്റ്റിനോട് പറഞ്ഞു.

LatestDaily

Read Previous

കത്തി കീശയിലിട്ട് പ്രതി പോലീസിൽ കീഴടങ്ങി

Read Next

ദേവികയ്ക്ക് ഭർത്താവും കുട്ടികളും