ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: ഹിറ മസ്ജിദിനോടനുബന്ധിച്ച കെട്ടിടത്തിൽ താമസിച്ചു വരികയായിരുന്ന എം. പി. അബൂബക്കറിനെ 67, ഇന്ന് രാവിലെ മരിച്ച നിലയിൽ കാണപ്പെട്ടു. വീട്ടുകാരെ വേർപെട്ട് ദീർഘകാലമായി കാഞ്ഞങ്ങാട്ടാണ് താമസം. രോഗിയായിരുന്നു. നേരത്തെ അതിഞ്ഞാലിൽ മോഡി സെന്റർ എന്ന പേരിൽ അക്വേറിയവും പക്ഷികളെയും മറ്റും വിൽക്കുന്ന കടയും നടത്തിയിരുന്നു.
ആറ് മാസത്തോളമായി ഹിറ മസ്ജിദിനോട് ചേർന്ന കെട്ടിടത്തിലാണ് താമസം. തളിപ്പറമ്പിനടുത്ത വായാട് സ്വദേശിയാണ്. ബന്ധുക്കൾ എത്തിയശേഷം ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വൈകീട്ട് വായാട് ജുമാ മസ്ജിദ് കബറിടത്തിൽ മറവ് ചെയ്യും. ഭാര്യമാർ: സൈനബ വായാട്, ഖദീജ മടിക്കൈ കന്നാടം. മക്കൾ: നബീൽ സൗദി, നജീബ് ദുബായ്. വർഷങ്ങളായി കുടുംബവുമായി യാതൊരുവിധ ബന്ധവുമുണ്ടായിരുന്നില്ല. കാഞ്ഞങ്ങാട്ട് ഒറ്റയ്ക്കായിരുന്നു താമസം.