വഹാബ് വിഭാഗത്തിനെതിരെ ഐഎൻഎൽ നേതൃത്വം

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: നേരത്തെ സംസ്ഥാന പ്രസിഡന്റായിരുന്ന ഏ.പി.അബ്ദുൽ വഹാബ് ഉൾപ്പെടെ 11-പേർക്കെതിരെ ഐ.എൻ.എൽ. സംസ്ഥാന നേതൃത്വം പോലീസിൽ പരാതി നൽകി.

സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറാണ് കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ആൾമാറാട്ടം, വ്യാജ രേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചാർത്തി വഹാബിനും മറ്റുമെതിരെ പരാതി നൽകിയത്.

ഐ.എൻ.എല്ലിൽ നിന്ന് പുറത്താക്കപ്പെട്ട വഹാബും സംഘവും കോഴിക്കോട് സബ് കോടതിയുടെ ഉത്തരവ് ലംഘിച്ച് പൊതുജനങ്ങളെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കുയാണെന്ന് കാസിം നൽകിയ പരാതിയിൽ ആരോപിച്ചു.

Read Previous

ഭാര്യയുടെ അസുഖത്തിൽ മനംനൊന്ത് ആത്മഹത്യ

Read Next

വീട്ടിൽക്കയറി ക്രൂര മർദ്ദനം – ക്വട്ടേഷനാണെന്ന് യുവാവ്