എംഡിഎംഏ പിടികൂടി

സ്വന്തം ലേഖകൻ

നീലേശ്വരം: എംഡിഎംഏ കടത്തുന്നതിനിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസ് പിന്തുടർന്ന് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. ഇന്നലെ വൈകുന്നേരം 4.30 മണിക്ക് നീലേശ്വരം ചിറപ്പുറം ആലിങ്കീലിന് സമീപം പഴനെല്ലി ജംഗ്ഷനിലാണ് നീലേശ്വരം പോലീസ് കാറിൽ എംഡിഎംഏ കടത്തുകയായിരുന്ന യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയത്.

നീലേശ്വരം എസ് ഐ ടി. വിശാഖിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന പരിശോധനയ്ക്കിടെ കെ.എൽ 60 എസ് 7718 നമ്പർ കാറിലെത്തിയ യുവാവിനെ കൈ കാണിച്ചിരുന്നു. കൈ കാണിച്ചിട്ടും, കാർ നിർത്താതെ പോയ യുവാവിനെ പോലീസ് പിന്തുടർന്ന് വാഹനം കാറിന് കുറുകെയിട്ടു.ഇതോടെ കാറിൽ നിന്നും ഇറങ്ങിയോടാൻ ശ്രമിച്ച തെക്കൻ ബങ്കളം  മൂലക്കേവീട്ടിൽ തമ്പാന്റെ മകൻ എം.വി. രഞ്ജിത്തിനെയാണ് 36, എസ്ഐയും സംഘവും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയത്.

തുടർന്ന് കാറിനുള്ളിൽ  നടത്തിയ പരിശോധനയിൽ 4.100 ഗ്രാം എംഡിഎംഏയും 59020 രൂപയും  പോലീസ് പിടിച്ചെടുത്തു. അമിത വേഗതയിൽ വാഹനമോടിച്ചതിനും മയക്കുമരുന്ന് കടത്തിയതിനും എം.വി. രഞ്ജിത്തിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.

LatestDaily

Read Previous

യു.ടി.ഖാദറും ഹാരിസും പരിഗണനയിൽ

Read Next

ആർഭാടങ്ങളൊഴിവാക്കി മാതൃകാവിവാഹം