ഭാര്യയുടെ അസുഖത്തിൽ മനംനൊന്ത് ആത്മഹത്യ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഭാര്യയുടെ അസുഖത്തിൽ മനം നൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു. കാഞ്ഞങ്ങാട് കുശാൽനഗർ കെമ്മണ്ണഗുണ്ടി ഹൗസിൽ എച്ച്.കെ. അനന്തയുടെ മകൻ എച്ച്.ഏ പ്രഫുല്ല കുമാറിനെയാണ് 66, ഇന്നലെ പുലർച്ചെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ അസുഖം മാറാത്തതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യ. സംഭവത്തിൽ ഹോസ്ദുർഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Read Previous

ആർഭാടങ്ങളൊഴിവാക്കി മാതൃകാവിവാഹം

Read Next

വഹാബ് വിഭാഗത്തിനെതിരെ ഐഎൻഎൽ നേതൃത്വം