വീട്ടിൽക്കയറി ക്രൂര മർദ്ദനം – ക്വട്ടേഷനാണെന്ന് യുവാവ്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ക്രൂര മർദ്ദനമേറ്റ നിലയിൽ മോലാങ്കോട്ട് സ്വദേശി  അരുൺകുമാറിനെ 37, ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിംഗ് തൊഴിലാളിയാണ്. ശനിയാഴ്ച രാത്രി എട്ടുമണിക്ക് മേലാങ്കോട്ടെ വീട്ടിൽ നിന്ന് അരുണിനെ വിളിച്ചിറക്കിയ പ്രമോദ്, രവി, പ്രശോബ്, ബാബൂട്ടി തുടങ്ങിയ നാലംഗ സംഘമാണ് പഞ്ചിട്ടുകുത്തി മർദ്ദിച്ചതെന്ന് അരുൺ പറഞ്ഞു. വീട്ടിൽ ഇളയച്ചൻ അശോകനുമായി രണ്ടുദിവസം മുമ്പ് അരുൺ വാക്ക് തർക്കം നടന്നിരുന്നു. ക്വട്ടേഷൻ സംഘമാണ് തന്നെ വധിക്കാൻ ശ്രമിച്ചതെന്ന് യുവാവ് പറഞ്ഞു.

Read Previous

വഹാബ് വിഭാഗത്തിനെതിരെ ഐഎൻഎൽ നേതൃത്വം

Read Next

കുണ്ടംകുഴി നിക്ഷേപത്തട്ടിപ്പിൽ കുറ്റപത്രം ഒരുങ്ങുന്നു