ബോട്ട് സ്രാങ്കുമാർ പലർക്കും ലൈസൻസില്ല

സ്റ്റാഫ് ലേഖകൻ

നീലേശ്വരം: ബോട്ട് ഓടിക്കുന്ന സ്രാങ്കുമാർ പലർക്കും ലൈസൻസില്ല. കോട്ടപ്പുറമടക്കം ജില്ലയിലെ തീരദേശ ജലാശയങ്ങളിലും പുഴകളിലും നൂറോളം ഉല്ലാസ ബോട്ടുകൾ യാത്രക്കാരെ കയറ്റി പുഴകളിൽ സഞ്ചരിക്കുന്നുണ്ട്. കോട്ടപ്പുറം പുഴയിൽ മാത്രം ഇരുപതിലധികം ഉല്ലാസ ബോട്ടുകൾ യാത്രക്കാരെ കയറ്റി പത്തു കി. മീറ്ററോളം ദൂരത്തിൽ പുഴയിൽ  സഞ്ചരിക്കുന്നുണ്ട്.

ബേക്കൽ പുഴയിൽ പാലത്തിനടുത്ത് സ്വകാര്യ വ്യക്തിയുടെ ബോട്ട് കുട്ടികളെ കയറ്റി പുഴയിൽ സഞ്ചരിക്കുന്നുണ്ട്. 4 മാസം മുമ്പ് സർക്കാർ നടത്തിയ ബേക്കൽ ഫെസ്റ്റിൽ യാത്രക്കാരെ കയറ്റി കടലിൽ ഉല്ലാസ യാത്ര നടത്തിയ ബോട്ടിന്റെ സ്രാങ്കിന് ലൈസൻസുണ്ടായിരുന്നില്ല.

ലൈസൻസുള്ളവരും ബോട്ടോടിച്ച് പരിചയം സിദ്ധിച്ചവരുമായ ഡ്രൈവർമാർക്ക് കൂടിയ ശമ്പളം നൽകേണ്ടതിനാൽ അംഗീകൃത സ്രാങ്കുമാരെ ഒഴിവാക്കി അത്യാവശ്യം ബോട്ട് ഓടിക്കാനറിയാവുന്ന സ്രാങ്കുമാരാണ് കോട്ടപ്പുറത്ത് മിക്ക ബോട്ടുകളും ഓടിക്കുന്നത്. ഇരുപത്തിയഞ്ചു മുതൽ എഴുപത്തിയഞ്ചോളം പേരെ കയറ്റി ഓടിക്കുന്ന വലിയ യാനങ്ങളാണ് കോട്ടപ്പുറം പുഴയിൽ ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കുന്നത്.

LatestDaily

Read Previous

എംഡിഎംഏയുമായി യുവാവ് പിടിയിൽ

Read Next

കർണ്ണാടകവിജയം കേരളത്തിൽ കോൺഗ്രസിന് ഉത്തേജനം