പോലീസിനെ കൈയ്യേറ്റം ചെയ്തു

സ്വന്തം ലേഖകൻ

ചീമേനി: ഉത്സവസ്ഥലത്ത് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തവരെ ചീമേനി എസ് ഐ അജിതയുടെ നേതൃത്വത്തിൽ പിടികൂടി. ചീമേനി വിഷ്ണുമൂർത്തി ക്ഷേത്ര കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ചീമേനി എസ്ബിഐയ്ക്ക് മുന്നിൽ ഡ്യൂട്ടിയിലായിരുന്ന ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ റിനീത് 30, ലജിത് 30, എന്നിവരെയാണ് അഞ്ചംഗ സംഘം ഇന്നലെ രാത്രി 8.20-ന് കൈയ്യേറ്റം ചെയ്തത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചീമേനി എസ് ഐ കെ. അജിത അക്രമികളായ മടിക്കൈ കൂലോംറോഡ് പുതിയവീട്ടിൽ കെ.വി. കൃഷ്ണന്റെ മകൻ പി.വി. കൃതീഷ് 34, ചാത്തമത്ത് മീത്തലേവീട്ടിൽ ശ്രീധരന്റെ മകൻ എം.വി ശ്രീകുമാർ 29, പരപ്പയിലെ കുന്നപ്പള്ളി ജോസിന്റെ മകൻ ജെയ്ജി അഗസ്റ്റിൻ ജോസ് 26, മടിക്കൈ കക്കാട്ട് മീത്തലേ വീട്ടിൽ എം. ചന്ദ്രന്റെ മകൻ എം. സന്ദീപ് 35, ചാളക്കടവ് പള്ളിക്കുന്നിൽ ഹൗസിൽ ഡേവിസിന്റെ മകൻ കാസിം ഡേവിസ് 36 എന്നിവരെ കയ്യോടെ പിടികൂടി. പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് 5 പേർക്കുമെതിരെ കേസെടുത്തു.

Read Previous

ബൈക്ക് മറിഞ്ഞ് യുവതിമരിച്ചു

Read Next

എംഡിഎംഏയുമായി യുവാക്കൾ പിടിയിൽ