ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ബന്തടുക്ക: സഹോദരൻ ഓടിച്ച ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു. ബന്തടുക്ക ശാന്തി നഗർ പയമ്പള്ളത്ത് ഇന്നലെ രാത്രി പത്തര മണിയോടെയാണ് അപകടം. മുള്ളേരിയയിലെ സിനിമാ ശാലയിൽ നിന്നും സഹോദരനൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന യുവതിയാണ് ബൈക്ക് മറിഞ്ഞ് തെന്നിമറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്.
ബന്തടുക്ക പടുപ്പ് ആനക്കല്ലിലെ കുന്നത്ത് അബ്രഹാം-മിനി ദമ്പതികളുടെ മകളും സോഫ്റ്റ്്വേയർ എഞ്ചിനീയറുമായ ഹണി അബ്രഹാമാണ് 25, അപകടത്തിൽ മരിച്ചത്. ഇവരുടെ സഹോദരൻ ഹൈനസ് അബ്രഹാം അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
സോഫ്റ്റ്്വേയർ എഞ്ചിനീയറായ ഹണി അബ്രഹാം വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അവിവാഹിതയാണ്. മൃതദേഹം ആദൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ ബൈക്കോടിച്ചിരുന്ന സഹോദരനെതിരെ ആദൂർ പോലീസ് കേസെടുത്തു.