ഹോട്ടൽ മാലിന്യം കയറ്റിയ ലോറി പിടിയിൽ

സ്വന്തം ലേഖകൻ

നീലേശ്വരം: ഹോട്ടൽ മാലിന്യം കയറ്റി അശ്രദ്ധമായി ഓടിച്ചു പോയ പിക്കപ്പ് ലോറി നീലേശ്വരം എസ് ഐ, ടി. വിശാഖും സംഘവും പിടികൂടി. ചായ്യോം കൊല്ലേടത്ത് ഹൗസിൽ തമ്പാന്റെ മകൻ സി. സുനിൽകുമാർ 30, ഓടിച്ചിരുന്ന കെ.എൽ 60 എഫ് 7552 നമ്പർ പിക്കപ്പ് വാഹനമാണ് നീലേശ്വരം പോലീസ് പിടികൂടിയത്.

ഹോട്ടൽ മാലിന്യങ്ങൾ റോഡിൽ വീണ് റോഡ് മുഴുവൻ വൃത്തിഹീനമായ നിലയിലായിരുന്നു. മാലിന്യം അശ്രദ്ധമായി കൊണ്ടുപോയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനമോടിച്ചിരുന്ന സുനിൽകുമാറിനെതിരെ  നീലേശ്വരം പോലീസ് കേസെടുത്തു.

Read Previous

സൈഡ് കൊടുക്കാത്തതിന്കാർ അടിച്ചു തകർത്തു

Read Next

എംഡിഎംഏയുമായി യുവാവ് പിടിയിൽ