എംഡിഎംഏയുമായി യുവാവ് പിടിയിൽ

കാഞ്ഞങ്ങാട്‌: കാറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന എംഡിഎംഎ മയക്കുമരൂന്നുമായി യുവാവിനെ ഹോസ്ദുര്‍ഗ്‌ പോലീസ്‌ അറസ്റ്റുചെയ്തു. ഭീമനടി കുന്നുംങ്കൈയിലെ കക്കാടിനകത്ത്‌ മുസ്തഫയുടെ മകന്‍ കെ.കെ.നൗഫലിനെയാണ്‌ 35, പിള്ളേരുപിടികക്ക്‌ സമീപം ഹോസ്ദുര്‍ഗ്‌ എസ്‌.ഐ കെ.വി.മോഹനനും സംഘവും അറസ്റ്റ്‌ ചെയ്തത്‌. ഇയാളില്‍ നിന്നും 340 മില്ലി ഗ്രാം എംഡി എം എ കണ്ടെടുത്തു. ഞാണിക്കടവിലാണ്‌ താമസം. നൈറ്റ്‌ പട്രോളിങ്ങിനിടയില്‍ പിള്ളേര്‍ പീടികയ്ക്ക്‌ സമീപം സംശയകരമായി കാണപ്പെട്ട കെ എല്‍ 16 ഇ 0582 നമ്പര്‍ കാര്‍ പരിശോധിച്ചപ്പോഴാണ്‌ മാരകമയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തത്‌.

ചിറ്റാരിക്കാൽ പോലീസ് റജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിലും പ്രതിയാണ് കെ.കെ.നൗഫൽ. ആന്ധ്രാപ്രദേശിൽ നിന്നും നൂറ് കിലോയിലധികം കഞ്ചാവ് കടത്തികൊണ്ടുവന്ന നൗഫലിനെ വെസ്റ്റ് എളേരി മൗക്കോട് പൂങ്ങോട് നിന്നാണ് രണ്ട് വർഷം മുമ്പ് ചിറ്റാരിക്കാൽ പോലീസ് പിടികൂടിയത്. ഇന്നോവ കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് രഹസ്യ വിവരത്തെത്തുടർന്ന് ചിറ്റാരിക്കാൽ പോലീസ് പൂങ്ങോട് നിന്നും പിടികൂടുകയായിരുന്നു. 

Read Previous

ഹോട്ടൽ മാലിന്യം കയറ്റിയ ലോറി പിടിയിൽ

Read Next

ബോട്ട് സ്രാങ്കുമാർ പലർക്കും ലൈസൻസില്ല