കോട്ടച്ചേരി ബസ്റ്റാന്റിൽ മദ്യക്കച്ചവടം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ പഴയ നഗരസഭാ ബസ്റ്റാന്റ് കേന്ദ്രീകരിച്ച് കർണ്ണാടക നിർമ്മിത വിദേശ മദ്യം കച്ചവടം ചെയ്തയാളെ ഹോസ്ദുർഗ് പോലീസ് പിടികൂടി. ഇന്ന് പുലർച്ചെ 6.10 ന് ഹോസ്ദുർഗ് എസ് ഐ വി.മോഹനന്റെ നേതൃത്വത്തിൽ പഴയ ബസ്റ്റാന്റിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ബസ്റ്റാന്റിലെ മൂത്രപ്പുരയ്ക്ക് സമീപത്തു നിന്നും കളനാട് ചാത്തങ്കൈയിലെ എം. നാരായണന്റെ മകൻ എൻ. വിശ്വംഭരനെ 36,  കർണ്ണാടക നിർമ്മിത വിദേശ മദ്യവുമായി പോലീസ് പിടികൂടിയത്. വിശ്വംഭരനെതിരെ ഹോസ്ദുർഗ് പോലീസ് അബ്കാരി ആക്ട് പ്രകാരം കേസെടുത്തു.

LatestDaily

Read Previous

റിട്ട. ഡിവൈഎസ്പി പ്രതിയായ കേസ്സിൽ സിനിമാ നടിയുടെ രഹസ്യമൊഴി ഹൊസ്ദുർഗ്ഗ് കോടതി രേഖപ്പെടുത്തും

Read Next

നീലേശ്വരം പള്ളി തർക്കം കൈയ്യാങ്കളിയിൽ