വികസനത്തിന്റെ രക്തസാക്ഷിയായി രത്നാകരൻ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: വികസനം പൊതുജന നന്മയാണെങ്കിലും വികസനം ദ്രോഹമായിത്തീർന്ന കഥയാണ് കാഞ്ഞങ്ങാട് തോയമ്മൽ സ്വദേശി രത്നാകരന്റേത്. പുതിയ കോട്ടയിൽ തേയില വ്യാപാരം നടത്തുന്ന ഇദ്ദേഹത്തിന്റെ വീടെന്ന സ്വപ്നം തകർത്തത് നിർദ്ദിഷ്ട കോവളം-ബേക്കൽ ജലപാതയാണ്. ദേശീയപാതയോരത്തെ വീടും സ്ഥലവും ദേശീയപാതാ വികസനത്തിനായി സർക്കാർ ഏറ്റെടുത്തപ്പോൾ, കിട്ടിയ തുകയുപയോഗിച്ചാണ് രത്നാകരൻ മറ്റൊരു സ്ഥലം വാങ്ങി വീടുവെച്ചത്. ഈ വീടുനിർമ്മാണം പൂർത്തീകരിക്കാനൊരുങ്ങുന്നതിനിടയിലാണ് പുതിയ വീടിന്റെ സ്ഥലം നിർദ്ദിഷ്ട ജലപാതയിലാണെന്ന വിവരം പുറത്തുവന്നത്.

കാരാട്ടുവയലിന് സമീപം രത്നാകരൻ നിർമ്മിച്ച പുതിയ വീട് നിർദ്ദിഷ്ട ബേക്കൽ-കോവളം ജലപാതയുടെ പരിധിയിലാണെന്ന വാർത്ത പുറത്തുവന്നതോടെ തലയിൽ വെള്ളിടി വീണ അവസ്ഥയിലാണ് 75-കാരനായ രത്നാകരനും ഭാര്യ അനിതയും പ്രവാസ ജീവിതത്തിനിടെ സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ടാണ് ഇദ്ദേഹം ജില്ലാ ആശുപത്രിക്ക് സമീപം ദേശീയപാതയോരത്ത് വീടുവെച്ചത്. മൂന്ന് ദശാബ്ദത്തോളം താമസിച്ചിരുന്ന ഭവനവും ഭൂമിയും ദേശീയപാതാവികസനത്തിനായി വിട്ടുകൊടുത്തതിനെത്തുടർന്ന് പുതിയ വീട് പണിതുവെങ്കിലും വാർധക്യകാലത്ത് പുതിയ വീട്ടിൽ ജീവിക്കാനാകുമോയെന്ന ആശങ്കയിലാണിദ്ദേഹം.

LatestDaily

Read Previous

നീലേശ്വരം പള്ളി തർക്കം കൈയ്യാങ്കളിയിൽ

Read Next

ഡി.സി.സി പുനഃസംഘടനാ പട്ടികയെച്ചൊല്ലി കോൺഗ്രസിൽ കലാപക്കൊടി