സംഘ പരിവാറുമായി അടുപ്പം കൂടിയ ക്രൈസ്തവ നേതാക്കൾ വെട്ടിൽ

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: സമീപകാലത്ത് സംഘപരിവാറുമായി അടുപ്പം കൂടിയ കേരളത്തിലെ ക്രൈസ്തവ സഭകളിലെ ഒരു വിഭാഗം തീവ്ര പക്ഷക്കാരായ ക്രൈസ്തവസഭ നേതാക്കൾ  മണിപ്പൂർ കലാപ പശ്ചാത്തലത്തിൽ വെട്ടിലായി. മണിപ്പൂരിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപത്തിൽ നിരവധി ക്രൈസ്തവർ കൊല്ലപ്പെടുകയും മുപ്പത്തിയഞ്ചിലേറെ ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെടുകയും ക്രിസ്തീയ വിഭാഗത്തിൽപ്പട്ടവർക്ക് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.

ഏതാനും ബിഷപ്പുമാരും തീവ്രചിന്താഗതിക്കാരായ ക്രൈസ്തവ സംഘടനകളുമാണ് ബി.ജെ.പിയുമായും മറ്റ് സംഘ പരിവാരർ സംഘടനകളുമായി കൂട്ടുകൂടിയത്. കേരളരാഷ്ട്രീയത്തിൽ ബി.ജെ.പി- ക്രൈസ്തവ ചങ്ങാത്തം വലിയ തോതിൽ ചർച്ച ചെയ്യപ്പടുകയും പ്രധാമ മന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി ക്രൈസ്തവ സഭാ നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മണിപ്പൂരിലെ ഗോത്ര വിഭാഗത്തിൽപ്പട്ട സംഘ പരിവാർ അനുകൂലികൾ ക്രൈസ്തവർക്കെതിരെ കലാപമഴിച്ചുവിട്ടത്. റബ്ബറിന് 300-രൂപയാക്കിയാൽ കേരളത്തിൽ ബി.ജെ.പിയുമായി കൈകോർക്കുകയും പാർട്ടിക്ക് എം.പിയെ നൽകാമെന്നു വരെ ബി.ജെ.പിയുടെ ക്രൈസ്ത സഭ നേതാക്കൾ ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

ഈസ്റ്ററിന്ബി.ജെ.പി. നേതാക്കൾ ക്രിസ്ത്യൻ പള്ളികളും ഭവനങ്ങളും സന്ദർശിച്ചു ആശംസകൾ കൈമാറുകയുണ്ടായി. ഇപ്രകാരം ക്രൈസ്തവർക്കിടയിൽ ബി.ജെ.പി. അനുകൂല വികാരം സൃഷ്ടിക്കുന്നതനിടയിലാണ് ഇടത്തീ പോലെ മണിപ്പൂരിൽ ക്രിസ്ത്യൻ വിരുദ്ധകലാപം പൊട്ടിപ്പുറപ്പെട്ടത്. മണിപ്പൂരിൽ ക്രിസ്ത്യൻ പള്ളികൾ വ്യാപകമായി തീവെച്ച് നശിപ്പിക്കുന്നതും പാതിരിമാർ ആക്രമിക്കപ്പെടുകയും ചെയ്യുന്നത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടത് ക്രൈസ്തവർക്കിടയിൽ ആശങ്ക പരത്തുന്നതായിരുന്നു. അമ്പത് ശതമാനത്തോളം ക്രൈസ്തവരുള്ള മണിപ്പൂരിലെ അവസ്ഥ ഇതാണെങ്കിൽ ഇരുപത് ശതമാനത്തോളം മാത്രം ക്രൈസ്തവരുള്ള കേരളത്തിൽ ബി.ഡെ.പി. അധികാരത്തിൽ വന്നാൽ സംഘ പരിവാറുമായി അചുപ്പം കാണിച്ചവരുടെ അവസ്ഥ എന്നതായിരിക്കുമെന്നതും ചർച്ചയായി. മണിപ്പൂരിലെ സംഭവ വികാസങ്ങൾ സംബന്ധിച്ച് കേരളത്തിലെ ചാനലുകളിൽ നടന്ന ചർച്ചകളിൽ പങ്കെടുത്ത ബി.ജെ.പി. അനുകൂല ക്രിസ്ത്യൻ നേതാക്കൾ പരിഹാസ്യമായി മാറുകയായിരുന്നു. തീവ്ര ക്രൈസ്തവ സംഘടനയായ കാസ അടക്കമുള്ളവർ ബി.ജെ.പി. ന്യായീകരിക്കാൻ എത്തിയെങ്കിലും വിശ്വാസികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് മാറി നിൽക്കാൻ നിർബന്ധിക്കപ്പെട്ടു.

ഇക്കഴിഞ്ഞ ഞായറാഴ്ച കേരളത്തിലെ ക്രിസ്ത്യൻ പള്ളികളിൽ ഒത്തുകൂടിയവരുടെ ചർച്ചയിലെ പ്രധാന വിഷയവും മണിപ്പൂരിലെ ആക്രമ സംഭവങ്ങളായിരുന്നു. പലേടത്തും സംഘപരിവാർ അനുകൂലികളും മറ്റുള്ളവരും തമ്മിൽ ചേരിതിരിഞ്ഞ വാക്കേറ്റം പോലുമുണ്ടായി. മണിപ്പൂരിലെ ആക്രമ സംഭവങ്ങളെ ശക്തമായി അവലപിക്കാൻ പോലും കേരളത്തിലെ സഭാ നേതാക്കൾക്ക് കഴിഞ്ഞില്ലെന്ന ആക്ഷപവും ഉയർന്നു വന്നു. കാത്തലിക്ക് ബിഷപ്പ് കോൺഫറസ് ഓഫ് ഇന്ത്യ (സി.ബി.ഡി.ഐ.) അധ്യക്ഷന്റെ ഒരു പ്രസ്താവന മാത്രമാണ്. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയത് എന്നാൽ ഈ പ്രസ്താവന കേരളത്തിൽ പ്രാധാന്യത്തോടെ നടപ്പിലാക്കാൻ സീറോ മലബാർ സഭയുടേതുൾപ്പെടെ ആഹ്വാനമുണ്ടായില്ലെന്നതും  ശ്രദ്ധിക്കപ്പെട്ടു.

LatestDaily

Read Previous

കർണ്ണാടക തലവര മാറുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്

Read Next

ഗഫൂർ ഹാജിയുടെ മരണം: രാസപരിശോധനാഫലം ഉടൻ