കാഞ്ഞങ്ങാട്ട് തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് മുമ്പേ വിവാദം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: തലശ്ശേരിയിലെ സ്വകാര്യ സ്ഥാപനം കാഞ്ഞങ്ങാട് നഗരസഭയിൽ സ്ഥാപിക്കാനൊരുങ്ങുന്ന തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് മുമ്പേ വിവാദം. തലശ്ശേരിയിലെ പരസ്യ ഏജൻസിയാണ് കാഞ്ഞങ്ങാട് ടൗണിൽ തെരുവ് വിളക്ക് സ്ഥാപിക്കാൻ മുന്നോട്ട് വന്നത്.

വിളക്ക് കാലുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി ടൗണിന്റെ വിവിധ ഭാഗങ്ങളിലിറക്കിയ വിളക്കുകാലുകൾ തീരെ ഗുണനിലവാരമില്ലാത്തതാണെന്നാണ് നാട്ടുകാരുടെ ആരോപണം.

കാഞ്ഞങ്ങാട് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഇറക്കിവെച്ച വിളക്കുകാലുകളിൽ ഭൂരിഭാഗവും  സ്ഥാപിക്കുന്നതിന് മുമ്പേ ഒടിഞ്ഞ നിലയിലാണ്. ഇത്തരം വിളക്കുകാലുകൾ ടൗണിൽ അപകടഭീതിയുണ്ടാക്കുമെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. നഗരത്തെ ഇരുട്ടിൽ നിന്നും മോചിപ്പിക്കാൻ ലക്ഷ്യമിട്ട പദ്ധതി നഗരവാസികളുടെ തലയ്ക്കുമീതെ അപകട ഭീഷണിയായി തൂങ്ങിക്കിടക്കുമെന്നാണ് നാട്ടുകാർ ഭയക്കുന്നത്.

Read Previous

മലഞ്ചരക്ക് കടയിൽ മദ്യവിൽപ്പന

Read Next

റിട്ട. ഡിവൈഎസ്പി പ്രതിയായ കേസ്സിൽ സിനിമാ നടിയുടെ രഹസ്യമൊഴി ഹൊസ്ദുർഗ്ഗ് കോടതി രേഖപ്പെടുത്തും