കാഞ്ഞങ്ങാട് സൗത്തിൽ വീടിന് തീയിട്ടു

സ്വന്തംലേഖകൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിൽ തട്ടുകടയുടമയുടെ  വീടിന് അജ്ഞാതർ തീയിട്ടു. ഇന്ന് പുലർച്ചെ 2.30 മണിയോടെയയായിരുന്നു തീപിടിത്തം. കാഞ്ഞങ്ങാട് സൗത്തിൽ തട്ടുകട നടത്തുന്ന ദാമുവിന്റെ വീടിന്റെ അടുക്കള ഭാഗത്താണ് ഇന്ന് പുലർച്ചെ തീപ്പിടുത്തമുണ്ടായത്.

സംഭവം നടക്കുമ്പോൾ ഇദ്ദേഹം വീട്ടിൽ ഒറ്റയ്ക്കായിരുന്നു. സമീപവാസികളുടെ സഹായത്തോടെയാണ് തീയണച്ചത്. ഇദ്ദേഹത്തിന്റെ വീട്ടിനുള്ളിലെ അലമാരയിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നതിനാൽ സംഭവത്തിൽ ദുരൂഹതയുയർന്നിട്ടുണ്ട്. സംഭവ സ്ഥലം ഹോസ്ദുർഗ് പോലീസ് പരിശോധിച്ചു.

Read Previous

ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Read Next

കർണ്ണാടക തലവര മാറുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്