ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കടുമേനി പട്ടേങ്ങാനത്തെ തുണിയമ്പ്രകുന്നേൽ ചാക്കോയുടെ മകൻ റോബിൻ ടി. ചാക്കോയാണ് 28, മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 5 .15 നാണ് അപകടം.

ചെറുപുഴയിൽ നിന്നും ചിറ്റാരിക്കാരിലേക്ക് പോകുമ്പോൾ കുളിനീരിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.ഉടൻ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ  ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. സംഭവത്തിൽ ചിറ്റാരിക്കാൽ പോലീസ് അസ്വഭാവിക മരണത്തിന്  കേസെടുത്തു.

LatestDaily

Read Previous

മക്കളെയുപേക്ഷിച്ച് വീടുവിട്ട യുവതി റിമാന്റിൽ

Read Next

കാഞ്ഞങ്ങാട് സൗത്തിൽ വീടിന് തീയിട്ടു