എംഡിഎംഏ ;ഓട്ടോ ഡ്രൈവർ പിടിയിൽ

സ്വന്തം ലേഖകൻ

നീലേശ്വരം: എംഡിയുമായി പിടിയിലായ ഓട്ടോ ഡ്രൈവർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. ഇന്നലെ സന്ധ്യയ്ക്ക് 7.20 -ന് നീലേശ്വരം നെടുങ്കണ്ടയിൽ നടന്ന പോലീസ് പരിശോധനയ്ക്കിടെയാണ് ഓട്ടോയിൽ എംഡിഎംഏയുമായെത്തിയ യുവാവ് പിടിയിലായത്. അമിത വേഗതയിലെത്തിയ ഓട്ടോ നീലേശ്വരം എസ് ഐ, കെ. ശ്രീജേഷ് കൈകാണിച്ച് നിർത്തിയതിനിടെ ഓട്ടോ ഡ്രൈവറായ അനന്തംപള്ള കിഴക്കേവീട്ടിൽ പി.വി. സുധാകരന്റെ മകൻ ലാലു എന്ന പി.വി. ഷിജു 43, ഓട്ടോയിൽ നിന്നും ഇറങ്ങിയോടാൻ ശ്രമിച്ചു.

പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഓട്ടോയ്ക്കുള്ളിൽ നിന്നും സിഗരറ്റ് പാക്കറ്റിനുള്ളിൽ സൂക്ഷിച്ച നിലയിൽ 0.890 ഗ്രാം എംഡിഎംഏ ലഹരി മരുന്ന് പിടികൂടുകയുമായിരുന്നു. ലഹരി മരുന്ന് സൂക്ഷിച്ചിരുന്ന കെ. എൽ 60 എം 9927 നമ്പർ ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടകരമായി വാഹനം ഓടിച്ചതിനും , മയക്കു മരുന്ന് കടത്തിയതിനുമാണ് ഷിജുവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തത്.

Read Previous

ഗഫൂർ ഹാജിയുടെ മരണം: പോലീസ് ഇരുട്ടിൽ തപ്പുന്നു

Read Next

കാഞ്ഞങ്ങാട്ട് വീണ്ടും കുഴൽപ്പണ വേട്ട