സിനിമാ നടിയുടെ രഹസ്യമൊഴിയെടുക്കാൻ പോലീസ് കോടതിക്ക് റിപ്പോർട്ട് നൽകി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : പെരിയ നാലേക്രയിലുള്ള ഹോംസ്റ്റേയിൽ ലൈംഗിക പീഡനത്തിനിരയായ കൊല്ലം യുവസിനിമാ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ബേക്കൽ പോലീസ് ഹൊസ്ദുർഗ്ഗ് കോടതിയിൽ റിപ്പോർട്ട് നൽകി. രഹസ്യമൊഴിക്കുള്ള റിപ്പോർട്ട്  ഇന്നലെയാണ് ബേക്കൽ പോലീസ് ഹൊസ്ദുർഗ്ഗ് കോടതിയിൽ സമർപ്പിച്ചത്. രഹസ്യമൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ന്യായാധിപൻ കൊല്ലം സിനിമാ താരത്തിന് സമൻസയച്ചു.

സമൻസ് ലഭിച്ചാൽ കാഞ്ഞങ്ങാട്ടെത്തി കോടതി നടപടി അനുസരിക്കുമെന്ന് കൊല്ലം യുവതി പറഞ്ഞു.കേസ്സിൽ നിലവിൽ ഒരു പ്രതി മാത്രമാണ്. റിട്ട. ഡിവൈഎസ്പി തൃക്കരിപ്പൂർ ഇയ്യക്കാട്ടെ വി. മധുസൂദനനാണ് പെരിയയിലെ സ്വന്തം ഹോംസ്റ്റേയിൽ യുവതിയെ ബലാത്സംഗത്തിന് ശ്രമിച്ചത്.

ഏപ്രിൽ 29-ന് ശനിയാഴ്ച രാത്രിയിലാണ് സംഭവം. കൊല്ലത്ത് നിന്ന് ഏറനാട് എക്സ്പ്രസ്സ് ട്രെയിനിൽ ഉച്ചയ്ക്ക് ശേഷം 4-15 മണിക്ക് കാഞ്ഞങ്ങാട്ടിറങ്ങിയ യുവതിയെ റെയിൽവെ സ്റ്റേഷനിൽ നിന്ന് കാറിൽ പെരിയ നാലേക്രയിലുള്ള മധുസൂദനന്റെ സ്വന്തം ഹോംസ്റ്റേയിലെത്തിച്ചത് കാഞ്ഞങ്ങാട്ടെ ആൽബം സംവിധായകനാണ്.

പിന്നീട് രാത്രിയിൽ ഹോംസ്റ്റേയിൽ തണുപ്പിച്ച ബിയർ കുടിക്കാൻ യുവതിയെ നിർബ്ബന്ധിച്ചത് യുവതിക്ക് മുറിയൊരുക്കിയ ഹോം സ്റ്റേയുടെ നടത്തിപ്പുകാരൻ ബിനുവാണ്. ആൽബം ചിത്രീകരണത്തിന് കാഞ്ഞങ്ങാട്ടെത്തിയ യുവസിനിമാ താരത്തിന് താമസിക്കാൻ  കാഞ്ഞങ്ങാട്ട് തന്നെ ആവശ്യാനുസരണം മുറികൾ സുലഭമായിരിക്കുമ്പോഴാണ് കാഞ്ഞങ്ങാട്ട് നിന്ന് 15 കി.മീറ്റർ ദൂരെ പെരിയ  നാലേക്രയിൽ വിജനമായ പാറപ്പുറത്തുള്ള മധുസൂദനന്റെ സ്വന്തം ഹോം സ്റ്റേയിലേക്ക് യുവതിയെ സംവിധായകൻ എത്തിച്ചത്.

30-ന് ഞായറാഴ്ച കാലത്താണ് ആൽബത്തിന്റെ ചിത്രീകരണമെന്നും റിട്ട. ഡിവൈഎസ്പിയാണ് നിർമ്മാതാവെന്നും ആൽബം സംവിധായകൻ യുവതിയോട് പറഞ്ഞിരുന്നു. സിനിമാതാരം വരുന്നുണ്ടെന്ന വിവരം ഹോംസ്റ്റേ കാത്തുസൂക്ഷിക്കുന്ന  പെരിയ യുവാവിനെ ഇൗ കേസ്സിൽ പ്രതിയായ മധുസൂദനൻ നേരത്തെ അറിയിച്ചതനുസരിച്ചാണ് സ്വന്തം ബംഗ്ലാവിൽ ഇടനിലക്കാരൻ നടിക്കും മധുസൂദനനും ഭക്ഷണവും ഒപ്പം ടിൻബിയറും വാങ്ങി സൂക്ഷിച്ചത്. സംഭവ ദിവസം മധു തങ്ങിയത് ഇൗ ഹോംസ്റ്റേയിലെ ശീതീകരിച്ച മുറിയിലാണ്.

സിനിമാ നടിയെ കൈയ്യിൽ കിട്ടിയാൽ എങ്ങനെ സ്വീകരിച്ച് വശീകരിക്കണമെന്ന്  ആൽബത്തിന്റെ നിർമ്മാതാവായ റിട്ട. ഡിവൈഎസ്പി, കാലേക്കൂട്ടി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നുവെന്ന് ഇൗ സംഭവങ്ങളിൽ നിന്നെല്ലാം വ്യക്തമാകുന്നു. നാലേക്രയിലുള്ള ഹോംസ്റ്റേ ഇടയ്ക്കെല്ലാം സിനിമാക്കാർക്ക് വാടകയ്ക്ക് കൊടുക്കാറുണ്ട്.

കൊലപാതകം നടന്നാലും പുറത്ത് ആരുമറിയാത്ത വിജനമായ പാറപ്പുറത്താണ് മധുവിന്റെ പെരിയ ഹോംസ്റ്റേ സ്ഥിതി ചെയ്യുന്നത്. ആറോളം മലയാള സിനിമകളിൽ മുഖം മാത്രം കാണിച്ചിട്ടുള്ള വി. മധുസൂദനൻ പോലീസിൽ നിന്ന് വിരമിച്ച ശേഷം വക്കീലായി കോടതിയിലെത്താറുണ്ട്. മധുസൂദനന് കോടതിയിൽ കേസ്സുകളൊന്നുമില്ലെങ്കിലും, കോടതിയി ൽ വെറുതെ ഇരുന്നിട്ട് തിരിച്ചുപോകാറാണ് പതിവ്.  ആഴ്ചയിൽ ഒരു ദിവസം ഇദ്ദേഹം കോട്ടിട്ട് കോടതിയിലെത്താറുണ്ട്. മധു പ്രതിയായ പീഡനക്കേസ്സ് ഹൊസ്ദുർഗ്ഗ് കോടതിയിലെത്തിയാൽ  ഇനി ഹൊ സ്ദുർഗ്ഗ് കോടതിയിൽ അഡ്വക്കറ്റ് വി. മധുസൂദനന് കേസ്സ് വാദിക്കാനും പ്രയാസമാകും.

LatestDaily

Read Previous

പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ വീണ്ടും പോക്‌സോ കേസ്

Read Next

റെയ്ഡ് ഭയന്ന് ഹോട്ടലിൽ നിന്നും ചാടിയ അസം യുവതിക്ക് പരിക്ക്