ഗൂഗിൾപേ വൈകിയതിന് മർദ്ദനം

സ്വന്തം ലേഖകൻ

ബേക്കൽ: ഭക്ഷണം കഴിച്ചതിന്റെ പണം ഗൂഗിൾപേ വഴി എത്താൻ വൈകിയെന്നാരോപിച്ച് യുവാവിനെ മർദ്ദിച്ച ഹോട്ടലുടമയ്ക്കും കൂട്ടാളികൾക്കുമെതിരെ പോലീസ് കേസ്. തച്ചങ്ങാട് എം.എം. ഹൗസിൽ മുസ്തഫയുടെ മകൻ എം. അബ്ദുൾ ജംഷീറിനെയാണ് 29, കോട്ടിക്കുളം യജമാൻ നഗറിലെ ഹോട്ടലുടമ റഷീദും രണ്ട് കൂട്ടാളികളും ചേർന്ന് മർദ്ദിച്ചത്.

അബ്ദുൾ ജംഷീർ ഹോട്ടലിൽ നിന്നും കഴിച്ച ഭക്ഷണത്തിന്റെ വില ഗൂഗിൾപേ വഴി അടച്ചത് കിട്ടാൻ വൈകിയതിനെത്തുടർന്നാണ് ഹോട്ടലുടമയായ റഷീദ് ജംഷീറിനെ താക്കോൽ കൊണ്ട് കുത്തിയത്. പ്രസ്തുത സംഭവത്തിൽ റഷീദിനും രണ്ട് കൂട്ടാളികൾക്കുമെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്.

റഷീദിന്റെ പരാതിയിൽ അബ്ദുൾ ജംഷീറിനെതിരെ മറ്റൊരു കേസും ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് അബ്ദുൾ ജംഷീർ മർദ്ദിച്ചുവെന്നാണ് റഷീദിന്റെ പരാതി.

Read Previous

പട്ടാപ്പകൽ വീടിന്റെ വാതിൽ തകർത്ത് മോഷണം

Read Next

നിങ്ങൾ സ്ഥിരമായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഒരു വ്യക്തി ആണോ. എങ്കിൽ ഇനി നിങ്ങൾക്കും എളുപ്പത്തിൽ എക്സ്ട്രാ വരുമാനം നേടാം.