പട്ടാപ്പകൽ വീടിന്റെ വാതിൽ തകർത്ത് മോഷണം

അമ്പലത്തറ : പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം .ഭണ്ഡാരത്തിൽ സൂക്ഷിച്ച പണം നഷ്ടപ്പെട്ടു. കോട്ടപ്പാറ ശ്രീറാം  ട്രേഡേഴ്സിന് എതിർവശമുളള  വിഷ്ണു പ്രകാശിന്റെ ഇരുനില വിട്ടിലാണ്   മോഷണം നടന്നത്. വിട്ടുകാർ ഇന്നലെ രാവിലെ എട്ട് മണിയോടെ നീലേശ്വരത്തുള്ള ബന്ധുവിന്റെ വിവാഹത്തിൽ സംബന്ധിക്കാൻ പോയിരുന്നു.വൈകിട്ട് അഞ്ചു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിലിന്റെ മരപ്പലക തകർത്ത നിലയിൽ കണ്ടത്. വീട്ടിൽ സുക്ഷിച്ച രണ്ട് ഭണ്ഡാരങ്ങളിൽ നിന്നായി നാലായിരത്തോളം രൂപ നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. സംഭവമറിഞ്ഞ് അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ., ടി കെ.മുകന്ദന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം പരിശോധന നടത്തി.

Read Previous

കാഞ്ഞങ്ങാട്ട് വീണ്ടും കുഴൽപ്പണ വേട്ട

Read Next

ഗൂഗിൾപേ വൈകിയതിന് മർദ്ദനം