ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ചെറുവത്തൂർ: ചെറുവത്തൂരിൽ ദേശീയപാതയോരത്ത് പ്രർത്തിക്കുന്ന ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കു മരുന്ന് വ്യാപാരം നടക്കുന്നുണ്ടെന്ന സൂചയനെത്തുടർന്ന് പോലീസ് പരിശോധന നടക്കുന്നതിനിടെ ലോഡ്ജിന്റെ ഒന്നാം നിലയിൽ നിന്നും പുറത്തേക്ക് ചാടിയ അസം സ്വദേശിനിക്ക് ഗുരുതര പരിക്ക്.
ഇന്നലെ രാത്രി 7.30 മണിയോടെ ചെറുവത്തൂർ ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ലോഡ്ജിന്റെ രണ്ടാം നിലയിൽ നിന്നാണ് പോലീസ് പരിശോധന ഭയന്ന് 21കാരിയായ അസം സ്വദേശിനി റിനാറ ബീഗം പുറത്തേക്ക് ചാടിയത്. ലോഡ്ജിന്റെ പിൻവശത്തു കൂടി പുറത്തേക്ക് ചാടിയ യുവതിയുടെ വയറ്റിൽ ചില്ല് തുളഞ്ഞു കയറിയാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ യുവതിയെ പോലീസ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യുവതിയോടൊപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന പരാതിയെത്തുടർന്ന് പലതവണ ഇവിടെ പോലീസ് പരിശോധന നടന്നിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് സുപ്രീംകോടതി അനുമതിയുള്ളതിനാൽ അനാശാസ്യ കേന്ദ്രത്തിനെതിരെ നടപടിയെടുക്കാൻ പോലീസിന് കഴിയില്ല.
ഈ സാഹചര്യം മുതലാക്കിയാണ് ദേശീയപാതയോരത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യപ്രവർത്തനം നടക്കുന്നത്. ലോഡ്ജിൽ മുറി ബുക്ക് ചെയ്യുന്നവരെപ്പറ്റിയുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ചന്തേര എസ് ഐ സതീശൻ വാഴുന്നോറൊടിയുടെ നേതൃത്വത്തിലാണ് ഇന്നലെ ലോഡ്ജിൽ റെയ്ഡ് നടന്നത്. സിപിഎം ലോക്കൽ കമ്മിറ്റിയംഗം എം. അസിനാറാണ് ലോഡ്ജ് ഉടമ.
ചെറുവത്തൂരിന് പുറമെ ദേശീയ പാതയ്ക്കരികിൽ പിലിക്കോട്ടെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ചും അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി ആരോപണമുണ്ട്. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി ചെറുവത്തൂർ മട്ട്ലായിയിൽ പൊളിച്ചുമാറ്റപ്പെട്ട ലോഡ്ജിന് പകരമായി പിലിക്കോട് പ്രവർത്തനമാരംഭിച്ച ലോഡ്ജ് കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവർത്തനം.