മരിക്കേണ്ടി വന്നാലും നീതിനിഷേധത്തോട് സന്ധിയില്ല: മഅ്ദനി

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: അനീതിക്കെതിരെ പൊരുതി മരിക്കേണ്ടി വന്നാലും നീതി നിഷേധത്തോട് സന്ധി ചെയ്യില്ലെന്ന് അബ്ദു നാസർ മഅ്ദനി. സുപ്രീംകോടതി അനുവദിച്ച ജാമ്യ ഇളവിനെ തുടർന്ന് കേരളത്തിലേക്ക് പോകാൻ വൻതുക കെട്ടിവെക്കണമെന്ന കർണ്ണാടക സർക്കാറിന്റെ നിർദ്ദേശത്തിനെതിരെ താൻ നൽകിയ ഹരജി തള്ളിയത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് മരിക്കേണ്ടി വന്നാലും അനീതിക്കെതിരെ സന്ധി ചെയ്യില്ലെന്ന് മഅ്ദനി പ്രതികരിച്ചത്.

വ്യാജ ആരോപണങ്ങളാണ് കർണ്ണാടക സർക്കാർ സുപ്രീംകോടതിയിൽ ഉന്നയിച്ചത്. മുമ്പുള്ള യാത്രകളിലൊന്നും ഈടാക്കാത്ത തുകയാണ് ഇത്തവണ കെട്ടിവെക്കാനാവശ്യപ്പെട്ടതെന്ന് മഅ്ദനി ചൂണ്ടിക്കാട്ടി. മുമ്പ് നാല് തവണ കേരളത്തിലേക്ക് പോയപ്പോഴും ഇല്ലാതിരുന്ന കടുത്ത നിബന്ധനകളാണ് കർണ്ണാടക സർക്കാർ വെച്ചത്.

ഒരു തവണ പോലീസ് അകമ്പടിയില്ലാതെയാണ് താൻ കേരളത്തിലേക്ക് പോയതെന്ന് മഅ്ദനി ഓർമ്മിപ്പിച്ചു. ചിലവ് വഹിക്കാൻ ആളുകൾ മുന്നോട്ട് വരുന്നുണ്ട്.എന്നാൽ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ഒരാൾക്ക് സ്വന്തം പിതാവിനെ കാണാനും ചികിത്സ നേടാൻ നാട്ടിലേക്ക് പോകാനും കർണ്ണാടക സർക്കാർ നിർദ്ദേശിച്ച ഭീമമായ തുക അടക്കണമെന്ന് പറയുന്നത് നീതി നിഷേധമാണെന്ന് അബ്ദു നാസർ മഅദനി പറഞ്ഞു.

LatestDaily

Read Previous

കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം തിരിച്ചേൽപ്പിച്ചു

Read Next

സിനിമാ നടിയുടെ രഹസ്യമൊഴിയും വൈകുന്നു