കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം തിരിച്ചേൽപ്പിച്ചു

സ്വന്തം ലേഖകൻ

ചെറുവത്തൂർ: ചെറുവത്തൂർ ബസ്റ്റാന്റിൽ നിന്നും ദമ്പതികൾക്ക് കളഞ്ഞുകിട്ടിയ കൈചെയിൻ ഉടമയ്ക്ക് കൈമാറി. ഇന്നലെ ഉച്ചയ്ക്ക് 3 മണിക്കാണ് ചെറുവത്തൂരിൽ യോഗാ സെന്റർ നടത്തുന്ന അനിൽകുമാറിനും ഭാര്യ ഗീതാ അനിൽകുമാറിനും ബസ്റ്റാന്റിൽ നിന്നും  സ്വർണ്ണാഭരണം കളഞ്ഞുകിട്ടിയത്.

അവർ സ്വർണ്ണാഭരണം ചന്തേര പോലീസിന് കൈമാറി. തുടർന്ന് നടന്ന അന്വേഷണത്തിൽ കൈചെയിൻ കൊടക്കാട് സ്വദേശിനിയായ ടി. ശിൽപ്പയുടേയാണെന്ന് കണ്ടെത്തി. ചന്തേര എസ്ഐ എം.വി. ശ്രീദാസിന്റെ സാന്നിധ്യത്തിൽ സ്വർണ്ണാഭരണം ശിൽപ്പയ്ക്ക് കൈമാറി.

Read Previous

ഗഫൂർ ഹാജിയുടെ പരിശോധനാ ഫലം വൈകുന്നു

Read Next

മരിക്കേണ്ടി വന്നാലും നീതിനിഷേധത്തോട് സന്ധിയില്ല: മഅ്ദനി