ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: ഏപ്രിൽ 25-ന് ഒളവറ റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ചയാളെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഏപ്രിൽ 25-ന് രാവിലെ ഒളവറ റെയിൽവെ ഗേറ്റിന് തെക്കുഭാഗത്താണ്  53 വയസ്സ് തോന്നിക്കുന്ന അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

പരിയാരം മെഡിക്കൽ കോളേജിൽ അജ്ഞാത ജഡം എന്ന നിലയിൽ സൂക്ഷിരുന്ന മൃതദേഹം ഏപ്രിൽ 28-ന് പോലീസ് കണ്ണൂർ പയ്യാമ്പലത്ത് സംസ്ക്കരിച്ചു. പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ ചേരിക്കല്ല് സ്വദേശിയും മുൻ പ്രവാസിയുമായ എടച്ചേരി പ്രസാദാണ് ഒളവറയിൽ ട്രെയിൻ തട്ടി മരിച്ചതെന്ന് ബന്ധുക്കൾ ഇന്നലെയാണ് തിരിച്ചറിഞ്ഞത്.

ഇദ്ദേഹത്തെ കാണാനില്ലെന്ന് രണ്ടുദിവസം മുമ്പാണ് ബന്ധുക്കൾ പയ്യന്നൂർ പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണം ഒളവറയിലെ അജ്ഞാത മൃതദേഹത്തിലെത്തുകയായിരുന്നു. വസ്ത്രം, മോതിരം, ചെരിപ്പ് എന്നിവ കണ്ടാണ് മരിച്ചത് പ്രസാദാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

കോവിഡ് സമയത്താണ് ഇദ്ദേഹം ഗൾഫിൽ നിന്ന് തിരിച്ചെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടർന്ന് ഇദ്ദേഹം ജീവനൊടുക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. പരേതന്റെ ഭാര്യ: വി.പി. സിന്ധു(അധ്യാപിക). മകൾ: സാന്ദ്ര പ്രസാദ്.

LatestDaily

Read Previous

ഒമ്പത് മാസം മുമ്പ് കാണാതായ വീട്ടമ്മയെ ഉത്തര്‍പ്രദേശിൽ കണ്ടെത്തി

Read Next

ടിക്കറ്റ് റദ്ദാക്കലിലൂടെയും റെയിൽവെ കോടികൾ കൊയ്യുന്നു