ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിൽ ഇനി ബസുകൾ കയറ്റില്ലെന്ന് ബസ് ഉടമസ്ഥ സംഘടന

കാഞ്ഞങ്ങാട്: ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചിട്ട അധികൃതരുടെ നടപടി ന്യായീകരിക്കാവുന്നതല്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഹൊസ്ദുർഗ്ഗ് താലൂക്ക് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

അധികൃതർക്ക് തോന്നുമ്പോൾ ബസുകൾ സ്റ്റാൻ്റിൽ കയറ്റാൻ പറയുകയും, ഏതെങ്കിലും കാരണവശാൽ കയറാതെ പോയ ബസ്സുകൾക്കെതിരെ നടപടിയെടുത്ത് പിഴയീടാക്കുകയും ചെയ്ത അധികൃതർ ഒരു കൂടിയാലോചന പോലുമില്ലാതെയാണ് അടച്ചിട്ടത് .    

ഇനി ബസ് സ്റ്റാന്റ് തുറന്ന് ബസുകൾ സ്റ്റാന്റിൽ കയറ്റണമെന്നാവശ്യപ്പെട്ടാൽ കയറ്റില്ലെന്ന് യോഗം തീരുമാനിച്ചു.ഇതിനെതിരെ നടപടിയുണ്ടായാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും താലൂക്ക് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.

യോഗത്തിൽ പ്രസിഡൻറ് സി രവി അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സത്യൻ പൂച്ചക്കാട്, എം ഹസൈനാർ, ടി പി കുഞ്ഞികൃഷ്ണൻ ,പി വി പത്മനാഭൻ ,കെ ടി സുരേഷ് ബാബു സംസാരിച്ചു.സെക്രട്ടറി കെ വി രവി സ്വാഗതം പറഞ്ഞു.

Read Previous

ഗഫൂർ ഹാജിയുടെ മരണത്തിന് പിന്നിൽ ഹണിട്രാപ്പ് സംശയം

Read Next

മഅ്ദനി കേരളത്തിലേക്കില്ല; നിയമ പോരാട്ടം തുടരും